അംബാല ; ബെംഗളൂരുവിൽ ഡെലിവറി എക്സിക്യൂട്ടീവുകൾക്കൊപ്പം സവാരി നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ ഹരിയാനയിലെ അംബാലയിൽ ട്രക്ക് ഡ്രൈവർമാർക്കൊപ്പമാണ് യാത്ര ചെയ്യുന്നത് . രാഹുൽ ട്രക്ക് ഡ്രൈവർമാർക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട് . കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ്ഗഢിയും ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ട്രക്ക് ഡ്രൈവർമാരുടെ പ്രശ്നങ്ങൾ അറിയാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയൂവെന്നും , അവർക്കൊപ്പം യാത്ര ചെയ്യാൻ രാഹുലിനു മാത്രമേ പറ്റൂവെന്നുമൊക്കെയാണ് ഇമ്രാൻ പ്രതാപ്ഗഢി പറയുന്നത്.
ഡൽഹിയിൽ ഷിംലയിലേക്കും , അംബാലയിൽ നിന്ന് ചണ്ഡീഗഡിലേക്കുമായിരുന്നു രാഹുലിന്റെ ട്രക്ക് യാത്ര . ട്രക്കിൽ . എല്ലാ കോൺഗ്രസ് നേതാക്കളും ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട് . . തിങ്കളാഴ്ച രാത്രിയിലേതാണ് ഈ വീഡിയോയെന്നാണ് സൂചന. തന്റെ സന്ദർശനത്തിൽ ഡ്രൈവർമാരുടെ ചോദ്യങ്ങളും പ്രശ്നങ്ങളും മനസിലാക്കാൻ രാഹുൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് പറയുന്നു.
കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനെറ്റും വീഡിയോ പങ്കുവച്ചു. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കാനാൺ രാഹുൽ ശ്രമിക്കുന്നതെന്ന് സുപ്രിയ പറയുന്നു.
Comments