ഹൈദരാബാദ്: കാറിന്റെ ഗ്ലാസിൽ തലകുടുങ്ങി ഒൻപതുകാരിയ്ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് സംഭവം. കാറിന് പിൻസീറ്റിലിരുന്ന ബനോത് ഇന്ദ്രജ എന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.
വിവാഹാഘോഷങ്ങൾക്ക് ശേഷം നവദമ്പതികൾക്കൊപ്പം പിൻസീറ്റിലിരിക്കുകയായിരുന്നു കുട്ടി. അശ്രദ്ധമായി ഡ്രൈവർ ഗ്ലാസ് ഉയർത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന ബനോജിന്റെ കഴുത്ത് അമർന്നു. കുട്ടി ഉറക്കെ കരഞ്ഞെങ്കിലും ആരും കേട്ടില്ല.
ഉച്ചത്തിൽ പാട്ട് വെച്ചതിനാലും പടക്കം പൊട്ടിച്ചതിനാലും ആരും കുട്ടിയുടെ കരച്ചിൽ കേട്ടില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തു.
Comments