ലക്‌നൗ; യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് നിർബന്ധിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലാണ് സംഭവം. മുഖ്യപ്രതിയും ഇയാളുടെ സഹോദരനും സുഹൃത്തുമാണ് പോലീസിന്റെ പിടിയിലായത്.
അഭയ് മിശ്ര എന്ന പേരിൽ ഹിന്ദുവായി ചമഞ്ഞ് എത്തിയ ആരിഫ് ഖാൻ എന്ന യുവാവാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി വ്യക്തമാക്കി. സുഹൃത്തായി ചമഞ്ഞ് അടുപ്പത്തിലായ ആരിഫ് ഖാൻ യുവതിയെ കബളിപ്പിച്ച് മിർസാപൂരിൽ നിന്നും അംബാലയിലേക്ക് കടത്തുകയായിരുന്നു. അംബാലയിൽ എത്തിയതോടെയാണ് അഭയ് മിശ്രയുടെ തനിസ്വരൂപം യുവതി മനസിലാക്കിയത്. എന്നാൽ ആരിഫിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ കഴിയാതിരുന്ന യുവതി പിന്നീടുള്ള 25 ദിവസം പ്രതിയോടൊപ്പം കഴിയേണ്ടി വന്നു.
ഇക്കാലയളവിൽ യുവതിയെ പല തവണ ഇയാൾ ബലാത്സംഗത്തിന് വിധേയമാക്കി. ഇതിന്റെ ദൃശ്യങ്ങളും പ്രതി മൊബൈലിൽ പകർത്തിയിരുന്നു. യുവതിയെ നിർബന്ധിച്ച് നമസ് ചെയ്യപ്പിക്കാനും ബുർഖ ധരിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. ഒടുവിൽ ആരിഫിന്റെ പക്കൽ നിന്ന് തന്ത്രപരമായി രക്ഷപ്പെട്ട യുവതി മിർസാപൂർ പോലീസിനെ സമീപിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
കേസ് അന്വേഷണം ആരംഭിച്ചതോടെ ആരിഫിന്റെ സഹോദരൻ ഇമ്രോസ് ഖാൻ, സുഹൃത്ത് ഷഹാബുദ്ധീൻ എന്നിവരും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പോലീസ് കണ്ടെത്തി. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കേസിലെ കൂട്ടുപ്രതികളെ പോലീസിന് പിടികൂടാൻ കഴിഞ്ഞത്.
















Comments