ലക്നൗ : യുപിയിൽ മുസ്ലീം മേഖലകളിൽ ബിജെപിയുടെ വോട്ട് ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട് .ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നിട്ട് ദിവസങ്ങൾ കഴിയുമ്പോഴാണ് ദേശീയ മാദ്ധ്യമം ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് . ബിജെപിയുടെ മുസ്ലീം പിന്തുണ വർധിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ പറയുന്നു. 2017നെ അപേക്ഷിച്ച് മുസ്ലീങ്ങളുടെ പലമടങ്ങ് വോട്ടുകളാണ് പാർട്ടിക്ക് ഇത്തവണ ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
2017നെ അപേക്ഷിച്ച് രണ്ടര ഇരട്ടി മുസ്ലീം സ്ഥാനാർത്ഥികളെയാണ് ഇത്തവണ ബിജെപി മത്സരിപ്പിച്ചത് . പാർട്ടി 395 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി, അതിൽ 65 മുതൽ 70 വരെ സ്ഥാനാർത്ഥികൾ വിജയിച്ചു. ബി.ജെ.പി രംഗത്തിറക്കിയ മൊത്തം സ്ഥാനാർഥികളിൽ 17 ശതമാനം സ്ഥാനാർഥികളും വിജയിച്ചു
ഇത്തരത്തിൽ വോട്ട് ശതമാനം വർദ്ധിക്കാൻ കാരണം പ്രധാനമന്ത്രിയുടെ പല വികസന പദ്ധതികളും ഏകദേശം 4.30 കോടി മുസ്ലീം ജനസംഖ്യയ്‌ക്ക് പ്രയോജനപ്രദമായി എന്നതു കൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. കണക്കുകൾ പ്രകാരം സൗജന്യ റേഷൻ പരമാവധി 2.61 കോടി മുസ്ലീം ജനസംഖ്യയിൽ എത്തിയിരിക്കുന്നു. മുസ്ലീം കുടുംബങ്ങൾക്ക് 18.5 ലക്ഷം വീടുകളുണ്ട്. 90 ലക്ഷം മുസ്ലീം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. മുഖ്യമന്ത്രിയുടെ വിവാഹ പദ്ധതി ഏകദേശം 1.25 ലക്ഷത്തിലെത്തി. കിസാൻ സമ്മാൻ പദ്ധതിയുടെ 22.30 ശതമാനവും മുസ്ലീം കുടുംബങ്ങളിൽ എത്തിയിട്ടുണ്ട്.ഇതുകൂടാതെ മറ്റു പല പദ്ധതികളും ഇവരിൽ എത്തിയിട്ടുണ്ട്
വാരണാസിയിൽ അടുത്തിടെ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ ബിജെപിക്ക് മുസ്ലീങ്ങൾക്കിടയിൽ മുമ്പത്തേക്കാൾ കൂടുതൽ പിന്തുണ ലഭിച്ചു. മുസ്ലീം സമൂഹത്തിന് ബിജെപിയോടുള്ള വിശ്വാസം വർധിച്ചതായും ബിജെപി ന്യൂനപക്ഷ മോർച്ച വാരണാസി ജനറൽ സെക്രട്ടറി ഹാജി ഹമീദുൽ ഹസൻ പറഞ്ഞു.
Comments