ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം മുന്നേറുന്നകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിദ്വാറിൽ സംഘടിപ്പിച്ച പൊതു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ധാമി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യൻ പ്രധാനമന്ത്രിമാർ വിദേശത്ത് സന്ദർശനം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ അവർ എപ്പോൾ പോകുന്നു എന്നും വരുന്നുവെന്നും ആർക്കുമറിയില്ല. എന്നാലിന്ന് അങ്ങനെയല്ല, പ്രധാനമന്ത്രി ഇപ്പോൾ വിദേശ രാജ്യങ്ങളുടെ സന്ദർശനത്തിലാണ്. എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരവ് ആഘോഷമാക്കുകയാണ്. പ്രധാനമന്ത്രിയുടെ മാർഗ നിർദ്ദേശത്തിന് കീഴിൽ ഇന്ത്യ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
Comments