പട്ന: രാജ്യത്തെ അപമാനിച്ച് രാഷ്ട്രീയ ജനതാദൾ പാർട്ടി. പുതിയ പാർലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമിച്ചിരിക്കുകയാണ് ലാലു പ്രസാദ് യാദവിന്റെ പാർട്ടി. രാജ്യം അഭിമാനത്തോടെ നോക്കി കാണുന്ന പാർലമെന്റ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിന് പുറമെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ശവപ്പെട്ടി എന്നുകൂടി വിശേഷിപ്പിച്ച് ആർജെഡി രംഗത്തു വന്നതോടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും പാർട്ടിക്ക് നേരെ വിമർശനങ്ങൾ ശക്തമാണ്.
ബിജെപിക്കും നരേന്ദ്രമോദിക്കും നേരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ആർജെഡി, പലപ്പോഴും രാജ്യ താൽപ്പര്യത്തിനെതിരായും പ്രസ്താവനകൾ നടത്താറുണ്ട്. ‘ഇത് എന്താണ്’ എന്ന അടിക്കുറിപ്പോടെ ശവപ്പെട്ടിയുടെയും പാർലമെന്റ് മന്ദിരത്തിന്റെയും ചിത്രം ആർജെഡിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് അഭിമാനമാകുന്ന ഒരു പദ്ധതിയെ തരംതാഴ്ന്ന തരത്തിൽ വിമർശിച്ചതിനെതിരെ ആർജെഡിയുടെ ട്വീറ്റിന് താഴെ ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
Comments