ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കുന്ന സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിങ്ങി. സവർക്കാറുടെ വേഷം കൈകാര്യം ചെയ്യുന്ന രൺദീപ് ഹൂദ തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ. വീർ സവർക്കറുടെ 140-ാം ജന്മവാർഷികത്തിലായിരുന്നു ടീസർ പുറത്തിറക്കിയത്. 1.13 മിനിറ്റ് ദൈർഘ്യമുള്ളതാണ് പുറത്തിറങ്ങിയ ടീസർ.
മഹാത്മാഗാന്ധിക്ക് തെറ്റുപറ്റിയില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ അഹിംസ സിദ്ധാന്തം പിൻപറ്റിയില്ലായിരുന്നെങ്കിൽ 35 വർഷം മുമ്പ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാമായിരുന്നുവെന്നും ചിത്രത്തിന്റെ ടീസറിൽ പറയുന്നു. ഭഗത് സിംഗ്, സുബാഷ് ചന്ദ്ര ബോസ്, ഖുദിറാം ബോസ് എന്നിവരെ പ്രചോദിപ്പിച്ചത് സവർക്കറാണെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ‘അവന്റെ കഥയെ ആരാണ്’ കൊന്നത് എന്ന ചോദ്യം ടീസറിന്റെ അവസാന ചോദിക്കുന്നു.
സവർക്കറുടേത് അവിശ്വസനീയമായ ജീവിതമായിരുന്നു. തന്റെ സിനിമയ്‌ക്കായി ഗവേഷണം നടത്തുമ്പോൾ അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയെന്നും തനിക്ക് അദ്ദേഹത്തോടെ ആരാധാന തോന്നിയെന്നും അദ്ദേഹത്തിന്റെ 140-ാം ജന്മദിനത്തിൽ തന്നെ ടീസർ പുറത്തിറക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ടീസർ പുറത്തിറക്കവേ രൺദീപ് പറഞ്ഞു.
സവർക്കറുടെ വേഷത്തിനായി വലിയ ശാരീരിക തയ്യാറെടുപ്പുകളാണ് രൺദീപ് നടത്തിയത്. ശരീരത്തിന്റെ ഭാരം 18 കിലോയോളം അദ്ദേഹം ചിത്രത്തിനായി കുറച്ചു. ലണ്ടൻ, മഹാരാഷ്‌ട്ര, ആൻഡമാൻ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഉത്കർഷ് നൈതാനിക്കൊപ്പം രൺദീപ് ഹൂഡ സംവിധാനം ചെയ്യുകയും സഹ-രചന നിർവഹിക്കുകയും ചെയ്ത സ്വാതന്ത്ര്യ വീർ സവർക്കർ നിർമ്മിക്കുന്നത് ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സും രൺദീപ് ഹൂഡ ഫിലിംസും ലെജൻഡ് സ്റ്റുഡിയോസും അവക് ഫിലിംസും ചേർന്നാണ്. ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.
Comments