.ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച നടൻ ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവും ഉത്തർപ്രദേശിലെ പാർട്ടിയുടെ സോഷ്യൽ മീഡിയ ചെയർപേഴ്‌സണുമായ പൻഖുരി പഥക് .
ദുഷ്‌കരമായ സമയങ്ങളിൽ നടനൊപ്പം നിന്ന ആളുകളെ ഷാരൂഖ് ഖാൻ നാണകെടുത്തുകയായിരുന്നുവെന്നാണ് പൻഖുരി പഥകിന്റെ ആരോപണം . “നിങ്ങളുടെ മകൻ ജയിലിലടക്കപ്പെട്ടപ്പോൾ, നിങ്ങളുടെ സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങൾ പുറപ്പെടുവിച്ചപ്പോൾ, നിങ്ങളുടെ മതത്തിന്റെ പേരിൽ നിങ്ങളെ ടാർഗെറ്റുചെയ്‌തപ്പോൾ, നിങ്ങൾക്കൊപ്പം നിന്ന എത്രയോ ആളുകളെ നിങ്ങൾ കൈവിട്ടു. ക്ഷമിക്കണം, പക്ഷേ ഇനി നിങ്ങൾ രാജാവല്ല, ഇനിയില്ല, ”പുതിയ പാർലമെന്റിനെ പ്രശംസിച്ചുകൊണ്ട് ഷാരൂഖ് ഖാൻ പങ്കിട്ട വീഡിയോയ്‌ക്ക് മറുപടിയായി അവർ പറഞ്ഞു.
പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് ഷാരുഖ് ഖാൻ വീഡിയോ പങ്കുവെച്ചത്. ‘നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുകയും രാഷ്‌ട്രത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുകയും ജനതയുടെ വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്നതിനായി എത്ര മഹത്തായ പുതിയ ഭവനമാണ് നരേന്ദ്രമോദി ജി നൽകിയിരിക്കുന്നത്. ഒരു പുതിയ ഇന്ത്യയ്‌ക്ക് വേണ്ടി പഴയ ഇന്ത്യയുടെ മഹത്വം എന്ന സ്വപ്‌നവുമായി ഒരു പുതിയ പാർലമെന്റ് മന്ദിരം. ജയ് ഹിന്ദ്!’ ഷാരൂഖ് ഖാൻ വീഡിയോയിൽ പറഞ്ഞു.
പാർലമെന്റ് രാഷ്‌ട്രത്തിന് വേണ്ടിയാണ്. ശരീരത്തിന് ആത്മാവ് ഉള്ളത് പോലെ നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുതിയ ഭവനത്തിൽ ശക്തമായി നിലനിൽക്കും. സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും വരും കാലങ്ങളിലും സംരക്ഷിക്കുകയും ചെയ്യണം എന്നാണ് എന്റെ ആത്മാർത്ഥമായ പ്രാർത്ഥന. ജനാധിപത്യത്തിന്റെ ഈ പുതിയ പാർലമെന്റ് അതിന്റെ ശാസ്ത്രീയ മനോഭാവത്തിനും സഹാനുഭൂതിയ്‌ക്കുമായി ഒരു പുതിയ യുഗം കെട്ടിപ്പടുക്കട്ടെ’ യെന്നും ഷാരൂഖ് പറഞ്ഞു
Comments