ഭാരതീയത എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ ഇനിയും ചികയപ്പെടേണ്ടതുണ്ട്; ആദിശൈവരാണ് ബ്രിട്ടീഷുകാരിൽ നിന്ന് ചെങ്കോൽ എറ്റുവാങ്ങിയതെന്നത് തനിക്ക് പുതിയ അറിവാണ്: സി രാധാകൃഷ്ണൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയത എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ ഇനിയും ചികയപ്പെടേണ്ടതുണ്ട്; ആദിശൈവരാണ് ബ്രിട്ടീഷുകാരിൽ നിന്ന് ചെങ്കോൽ എറ്റുവാങ്ങിയതെന്നത് തനിക്ക് പുതിയ അറിവാണ്: സി രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 04:12 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ ദാർശനിക പാരമ്പര്യത്തിന്റെ നിലനിൽപ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. മഹാപണ്ഡിതനായ ശ്രീ സി. രാജഗോപാലാചാരി ആദിശൈവരെയാണ് ബ്രിട്ടീഷുകാരിൽനിന്ന് അധികാര ചെങ്കോൽ ഏറ്റുവാങ്ങി നെഹ്റുവിനെ ഏൽപ്പിക്കാൻ തെരഞ്ഞെടുത്തത് എന്നത് തനിക്ക് പുതിയ അറിവാണ് സി രാധാകൃഷ്ണൻ പറഞ്ഞു.

ആദിശൈവ ഗുരുനാഥന്മാർ മുഖേന ചെങ്കോൽ കൈമാറ്റം നടന്ന വാർത്ത വായിച്ചപ്പോൾ താൻ നടത്തിയ പഠന യാത്രകൾ ഓർത്തുപോയതായി.
ആദിശൈവരെ കുറിച്ച് കുറെ പഠനം ഞാൻ നടത്തിയിരുന്നു. അവർ തഞ്ചാവൂരിൽ നടത്തിപ്പോന്ന അധീനങ്ങൾ എന്ന സർവ്വകലാശാലകളെ കുറിച്ചും അവിടത്തെ രീതികളെ കുറിച്ചും അറിയാനായിരുന്നു പഠനം.

ഇന്ത്യയിൽ എങ്ങും അബ്രാഹ്‌മണരെ ബ്രാഹ്‌മണ പണ്ഡിതന്മാർ വേദവേദാന്താദികൾ പഠിപ്പിക്കാതിരുന്ന കാലത്ത് പിന്നീട് ഭാഷാപിതാവായി തീർന്ന രാമാനുജൻ എഴുത്തച്ഛൻ ഉപരിപഠനത്തിന് പോയത് തഞ്ചാവൂരിൽ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുനാഥന്മാർ ആദിശൈവരായിരുന്നു എന്നും അറിഞ്ഞപ്പോൾ ആയിരുന്നു തന്റെ ഈ പഠനം.

ജാതി നോക്കാതെ വേദശാസ്ത്രാദികൾ പഠിപ്പിച്ചു എന്ന കുറ്റത്തിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ആഴ്വാഞ്ചേരി തമ്പുരാക്കളുടെ സഹായം കൊണ്ട് ആ വധശിക്ഷ നാടുകടത്തിലായി പരിമിതപ്പെടുത്തപ്പെടുകയും ചെയ്തപ്പോൾ ആചാര്യൻ വീണ്ടും പോയത് താൻ പഠിച്ച ഇതേ ഗുരുകുലത്തിലേക്കാണ്. അവിടെ പതിന്നാലു കൊല്ലം പഠിപ്പിച്ചു. എന്നിട്ടാണ് സാമൂതിരിനാടിന്റെ അതിർത്തി വരെ വന്നതും ശോകനാശിനിയുടെ മറു കരയിൽ ആശ്രമം പണിതതും ഗുരുകുലം സ്ഥാപിച്ചതും.

നമ്മുടെ ചരിത്ര വഴിയിലെ നോട്ടപ്പിശുകുകൾക്ക് പരിഹാരമുണ്ടാകേണ്ട കാലം വൈകി. ഭാരതീയത എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ ഇനിയും ചികയപ്പെടേണ്ടതുണ്ട്. മതത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒന്നാണല്ലോ അത്. അതുതന്നെയാണ് ആധുനിക ലോകത്ത് അതിന്റെ പ്രസക്തിയും.

Tags: writerSengol
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies