ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 09:31 pm IST
Facebook
Twitter
WhatsAppTelegram

ആഡംബരം നിറഞ്ഞ മിനി കൂപ്പർ സ്വന്തമാക്കാൻ പലർക്കും ആഗ്രഹമുണ്ട് . എങ്കിലും സാധാരണക്കാർക്കൊന്നും സ്വന്തമാക്കാൻ പറ്റുന്നതല്ല ഈ വമ്പനെ . മിനി കൂപ്പർ സ്വന്തമാക്കുന്നവർ അതിന്റെ ലഘു ചരിത്രം കൂടി അറിയുന്നത് നന്നാകും .

ചാള്‍സ് കൂപ്പറും മകന്‍ ജോണ്‍ കൂപ്പറും ചേര്‍ന്ന് 1947ല്‍ ബ്രിട്ടനില്‍ സ്ഥാപിച്ചതാണ് കൂപ്പര്‍ കാര്‍ കമ്പനി. ജോണ്‍ കൂപ്പര്‍ കമ്പനി ഉടമ എന്നതിന് പുറമെ കാറോട്ടത്തില്‍ കമ്പമുള്ളയാളും ആയിരുന്നു . രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സൂയസ് കനാലിലൂടെയുള്ള ചരക്ക് ഗതാഗതത്തിന്റെ പകുതിയും പെട്രോളിയമായിരുന്നു.

ഫ്രഞ്ച്- ബ്രിട്ടീഷ് കമ്പനികളായിരുന്നു സൂയസ് കമ്പനി എന്ന പേരില്‍ കനാലിലെ ഗതാഗതത്തിന്റെ കുത്തക. ഈജിപ്തിലെ നാസര്‍ കനാല്‍ കമ്പനി ദേശസാത്ക്കരിച്ചതോടെ ബ്രിട്ടന്‍ പെട്ടു. ബ്രിട്ടണില്‍ ഇന്ധന വില കുതിച്ചു കയറി. എണ്ണകുടിയന്‍ വമ്പന്‍ കാറുകളെ ജനം കൈവിട്ടു തുടങ്ങിയ കാലമായിരുന്നു 1950 കളുടെ രണ്ടാം പകുതി.

കാര്‍ വില്‍പ്പന കൂട്ടാന്‍ എന്താണ് വഴിയെന്ന് ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്റെ തലവന്‍ ലിയോനാര്‍ഡ് പെര്‍സി ലോര്‍ഡ് തല പുകച്ചു. കമ്പനിയുടെ ആസ്ഥാന കാര്‍ രൂപകല്‍പ്പനാ വിദഗ്ധന്‍ അലക് ഇസിയോനിസിനെ വിളിച്ചു. പുതിയൊരു വണ്ടി ഡിസൈന്‍ ചെയ്യണം. വണ്ടി ചെറുതായിരിക്കണം. എന്നാല്‍ നാല് പേരെ ഉള്‍ക്കൊള്ളണം. നല്ല ഇന്ധനക്ഷമതയുള്ളതാവണം. ഇതായിരുന്നു ആവശ്യം.

ബി എം സി ഉടമയുടെ വെല്ലുവിളി ഇസിയോനിസ് ഏറ്റെടുത്തു. നിരവധി സ്ക്കെച്ചുകള്‍ തയ്യാറാക്കി. വരച്ചും തിരുത്തിയും രൂപകല്‍പ്പന മുന്നേറി. അങ്ങനെ മിനിയുടെ ആദ്യ രൂപം 1959 ആഗസ്റ്റില്‍ പുറത്തിറങ്ങി. ആദ്യം മോറിസ് മിനി മൈനര്‍ എന്നും ഓസ്റ്റിന്‍ സെവന്‍ എന്നുമെല്ലാം അറിയപ്പെട്ടിരുന്ന ഈ വാഹനം പിന്നീട് മിനി എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ തുടങ്ങി. പിന്നെയുള്ളത് ചരിത്രമാണ്. മിനി എന്ന കാര്‍ ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില്‍പ്പനയുള്ള കാറായി മാറി. ബി എം സി ഉടമ ലിയോനാര്‍ഡ് ലോഡിനെയും ഡിസൈനര്‍ ഇസിയോനിസിനെയും തേടി വിഖ്യാതമായ പുരസ്ക്കാരങ്ങള്‍ എത്തി.

മിനിക്ക് ഒരു റേസിംഗ് കാര്‍ പതിപ്പ് വേണമെന്നത് ജോണിന്റെ ആശയമായിരുന്നു. അങ്ങനെ മിനിയെ കൂപ്പര്‍ കമ്പനി ഏറ്റെടുത്തു. 1961ല്‍ മിനി കൂപ്പര്‍ 997 എന്ന മോഡല്‍ പുറത്തിറങ്ങി. നമ്മള്‍ ഇന്ന് കാണുന്ന മിനി കൂപ്പറിന്റെ ആദ്യ രൂപം അതാണ്. 2000ല്‍ മിനി കൂപ്പറെ ബി എം ഡബ്ല്യു കമ്പനി ഏറ്റെടുത്തു. ഇന്ന് നിരത്തിലുള്ള മിനി കൂപ്പറുകള്‍ ബി എം ഡബ്ല്യു ഇറക്കുന്നതാണ്.

മിനി കൂപ്പറെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ രൂപം തന്നെയാണ്. ഇതിന്റെ ശില്‍പ്പ ഇസിയോനിസ് കാര്‍ രൂപകല്‍പ്പനയുടെ ഗ്രീക്ക് ദേവന്‍ എന്നാണത്രെ അറിയപ്പെട്ടത്. മിനിയെക്കാള്‍ തനിക്ക് ഇഷ്ടപ്പെട്ട തന്റെ സ്വന്തം സൃഷ്ടി മോറിസ് മൈനര്‍ എന്നാണ് ഇസിയോനിസ് പറഞ്ഞിട്ടുള്ളത്. ആദ്യകാലത്ത് ഓക്സ്ഫഡിലും ബിര്‍മിംഗ്ഹാമിലും ആയിരുന്നു മിനിയുടെ ഉല്‍പ്പാദനം.

 

Tags: mini cooper
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies