എറണാകുളം : കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ് (47) കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയിൽ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി അർജ്ജുനെ പോലീസ് പിടികൂടി.
ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ആദ്യം ഒളിവിലായിരുന്നു. ഇയാൾക്കായി നടത്തിയ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്. ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ തെങ്കാശിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കേസിൽ കൂടുതൽ വ്യക്തതക്കായി അർജ്ജുനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
Comments