'ഉള്ളത് പറഞ്ഞാൽ പൊള്ളും'; മുഖ്യമന്ത്രിയും കൂട്ടരും വീണ്ടും തെളിയിച്ചെന്ന് വി മുരളീധരൻ; കേന്ദ്ര സർക്കാരിനെ കുറിച്ച് പറഞ്ഞ് നടന്ന പച്ചക്കള്ളം പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി ചീത്തവിളിക്കുന്നു; ചോദ്യങ്ങൾ എണ്ണിയെണ്ണി ചോദിച്ച് കേന്ദ്രമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘ഉള്ളത് പറഞ്ഞാൽ പൊള്ളും’; മുഖ്യമന്ത്രിയും കൂട്ടരും വീണ്ടും തെളിയിച്ചെന്ന് വി മുരളീധരൻ; കേന്ദ്ര സർക്കാരിനെ കുറിച്ച് പറഞ്ഞ് നടന്ന പച്ചക്കള്ളം പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി ചീത്തവിളിക്കുന്നു; ചോദ്യങ്ങൾ എണ്ണിയെണ്ണി ചോദിച്ച് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ‘ഉള്ളത് പറഞ്ഞാൽ പൊള്ളുമെന്ന്’ പിണറായി വിജയനും കൂട്ടരും വീണ്ടും തെളിയിച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന ആരോപണം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി തന്നെ ചീത്ത വിളിക്കുകയാണ്. മന്ത്രിമാരായ ബാലഗോപാലും മുഹമ്മദ് റിയാസും തനിക്കെതിരെ തിരിഞ്ഞെന്നും അതിലും ജനങ്ങൾക്ക് ബോധ്യം വന്നില്ലെന്ന് കണ്ട് മുഖ്യമന്ത്രി തന്നെ തനിക്കെതിരെ രംഗത്തിറങ്ങിയെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. കണക്കുകൾ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“ഉള്ളതു പറഞ്ഞാൽ പൊള്ളു”മെന്ന് വീണ്ടും തെളിയിച്ചു, പിണറായി വിജയനും കൂട്ടരും….
കേന്ദ്ര സർക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണ് !
ബാലഗോപാലിനെ ഇറക്കിയെങ്കിലും എറിച്ചില്ലെന്ന് കണ്ട് മരുമകൻ മന്ത്രിയെക്കൂടി ഇറക്കി നോക്കി…!
അതിലും ജനങ്ങൾക്ക് ബോധ്യം വന്നില്ലെന്ന് കണ്ടപ്പോൾ സാക്ഷാൽ മുഖ്യമന്ത്രി കൂടി ഇറങ്ങിയിരിക്കുന്നു.!

അതിനാൽ ഒരു എളിയ കേന്ദ്രസഹമന്ത്രി മാത്രമായ എന്റെ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ബഹു.മുഖ്യമന്ത്രി ‘ഭരണഘടനാ പരമാ’യും വസ്തുതാപരമായും മറുപടി നൽകണമെന്ന് ജനങ്ങൾക്ക് മുമ്പിൽ അഭ്യർത്ഥിക്കുന്നു.

1. നടപ്പുസാമ്പത്തിക വർഷം ആകെ (GSDP’s 3% +Replacement borrowing +NPS) കേരളത്തിന് അനുവദിച്ച വായ്പാപരിധി എത്രയാണ് ?

2. ഈ പട്ടികയിൽ പറയുന്ന വായ്പകൾ കേരളം ഇതിനോടകം എടുത്തു കഴിഞ്ഞതാണോ ?

A. NABARD Loan, EAP Loan, NSSF loan Rs. 5,700 Cr

B. Off-budget borrowing Rs. 2,500 Cr

C. Over-borrowing of previous year due variation in estimates declared by the State Rs.13,284 crore

D. Borrowing from Public account Rs. 13,177 crore

3. ഇതെല്ലാം കിഴിച്ച് ഇനി കേരളത്തിന് അവകാശപ്പെട്ട തുക എത്രയാണ് ?

4. ‘സാമ്പത്തിക വർഷത്തെ’ 9 മാസം എന്നാൽ ഏത് മാസം മുതൽ ഏത് മാസം വരെ ?

5. മെയ് 26-ന് കിട്ടിയ കത്തിൽ പറഞ്ഞത് ധനമന്ത്രിയ്‌ക്ക് പിടികിട്ടിയില്ലെങ്കിൽ കേന്ദ്രധനകാര്യ മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നോ ?

6. വ്യക്തത തേടാതെ “കേന്ദ്രം വെട്ടിക്കുറച്ചു ,മുക്കിക്കൊല്ലുന്നു ,രാഷ്‌ട്രീയ പ്രതികാരം ” എന്നെല്ലാം പറഞ്ഞ് ധനമന്ത്രി ചാടിയിറങ്ങിയത് കോർപ്പറേറ്റ് ഫെഡറലിസത്തിന്റെ അന്തസത്തക്ക് നിരക്കുന്നതാണോ ?

7.സംസ്ഥാനങ്ങളുടെ വായ്പ പരിധി നിശ്ചയിക്കുന്നത് ധനകാര്യ കമ്മിഷനല്ലേ ? അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയല്ലേ?

8. പതിനഞ്ചാം ധനകാര്യ കമ്മിഷൻ രാജ്യത്ത് ഏറ്റവുമധികം റവന്യു കമ്മി ഗ്രാൻ്റ് അനുവദിച്ച സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തല്ലേ കേരളം ?

9. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നല്ലേ കേരളം ? ഈ കടത്തിന്റെയെല്ലാം ഈട് കേന്ദ്രസർക്കാരല്ലേ ?

10. ആശങ്കകളും പരാതികളും ഉന്നയിക്കാൻ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ താങ്കൾ പങ്കെടുക്കാതിരുന്നത് എന്താണ് ?

ശ്രീ.ബാലഗോപാലിനോട് പറയാനുള്ളത് ;

*replacement borrowing, NPS എന്നൊന്നും താങ്കൾ കേട്ടിട്ടേയില്ലാത്തത് എന്റെ കുഴപ്പമല്ല.

* “കേന്ദ്രമന്ത്രി അരുതാത്തത് പറഞ്ഞു” എന്ന് താങ്കൾ ആവർത്തിച്ചത് കേട്ടു. അത് വ്യക്തമാക്കണം.

*താങ്കൾ പറഞ്ഞതിലെ ഏറ്റവും വലിയ തമാശ ” കേന്ദ്രമന്ത്രിക്കെങ്ങനെ കേന്ദ്രസർക്കാരിൽ നിന്ന് കണക്കുകൾ കിട്ടുന്നു ” എന്നതാണ് ! ഇന്ത്യയിലെ കേന്ദ്രമന്ത്രിയ്‌ക്ക് പിന്നെ ക്യൂബയിലെ കണക്ക് കിട്ടുമോ സർ ?

*ഞാൻ കൂടി അംഗമായ കേന്ദ്രമന്ത്രി സഭയെക്കുറിച്ച് താങ്കൾ ദിവസവും തെറ്റായ പ്രസ്താവനകൾ നടത്തുമ്പോൾ ഞാൻ മൗനമായിരിക്കണം എന്ന് പറയുന്നത് ന്യായമാണോ സർ ?

*താങ്കൾക്ക് സംസ്ഥാന സർക്കാരിന്റെ വാദം മാധ്യമങ്ങൾക്ക് മുന്നിൽ പറയാം ,കേന്ദ്രത്തിന്റെ ഭാഗം രഹസ്യമായ കത്തിടപാടിലൂടെയാകണം എന്ന് ശഠിക്കുന്നത് എവിടുത്തെ ന്യായമാണ് ?

* ഞാൻ സംസാരിക്കുന്നത് കേരളത്തിനെതിരായല്ല , താങ്കളുടെ സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ്. കേരളമെന്നാൽ സിപിഎം അല്ല.

* താങ്കളുടെ വികലമായ നയങ്ങൾ മൂലം കേരളത്തിലെ വരും തലമുറയ്‌ക്ക് ശ്രീലങ്കൻ യുവതയുടെ ഗതി വരാതെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കുമുണ്ട്.

*പിന്നെ ,എന്നെ ചാരിയാണെങ്കിലും ഐസക്കിനിട്ട് ഒരു കുത്ത് കുത്തിയത് ഇഷ്ടപ്പെട്ടു. ഐസക് തകർത്ത സമ്പദ് വ്യവസ്ഥ  താങ്കൾ ശക്തമാക്കി എന്ന വാദം ഗംഭീരമായി !

NB : നബാർഡ് വായ്പയെക്കുറിച്ച് താങ്കൾ കേട്ടിട്ടേയില്ല എന്ന് പറഞ്ഞതിനാൽ ഒരു വാർത്തയുടെ ചിത്രം ഇതോടൊപ്പം ചേർക്കുന്നു.

Tags: v.muraleedharanPinarayi VijayanKN BALAGOPALmuhammad riyas
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies