തിരുവനന്തപുരം: എഐ ക്യാമറകൾക്ക് കുട്ടികളുടെ പ്രായം കണ്ടെത്താൻ കഴിയുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറയ്‌ക്ക് കഴിയും. അതിനുള്ള പ്രത്യേക സംവിധാനം തയ്യാറാക്കിയിട്ടുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്.
ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസിൽ താഴെയാണെങ്കിൽ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. എന്നാൽ പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ എങ്ങനെ തിരിച്ചറിയുമെന്ന സംശയം ഉയരുന്നുണ്ട്.
അതേസമയം, എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. നിയമലംഘനങ്ങൾ ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും
Comments