ന്യൂഡൽഹി: മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ട അവശേഷിപ്പുകൾ ഡൽഹിയിലെ പുരാന ക്വിലയിൽ കണ്ടെത്തിയതായി പുരാവസ്തു ഗവേഷക സമിതി. പുരാന ക്വിലയിൽ നിന്ന് മൺപാത്ര പാത്രങ്ങളുടെ കഷണങ്ങൾ കണ്ടെത്തി. ചാരനിറത്തിലുള്ള തനതായ മൺപാത്രങ്ങൾക്ക് കറുത്ത പ്രത്യേകതരം ഡിസൈനുകൾ ഉണ്ട്. ഇത് മഹാഭാരത കാലഘട്ടവുമായി ബന്ധമുള്ളതാണെന്ന് ഗവേഷകർ അനുമാനിക്കുന്നു.
പുരാന ക്വിലയിൽ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തിൽ പാണ്ഡവരുടെ രാജ്യമായ പുരാതന ഇന്ദ്രപ്രസ്ഥം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആർക്കിയോളജിക്കൽ വിഭാഗം അധികൃതർ പറയുന്നു.പുരാവസ്തു ഗവേഷകർ ഗണപതി (മുഗൾ കാലഘട്ടം), ഗജലക്ഷ്മി (ഗുപ്ത കാലഘട്ടം), മഹാവിഷ്ണു (രജ്പുത് കാലഘട്ടം) എന്നിവയുടെ പ്രതിമകളും ഇതേ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം ജനുവരിയിലാണ് മഹാഭാരതത്തിന്റെ തെളിവുകൾ കണ്ടെത്തുന്നതിനായി പുരാവസ്തു ഗവേഷക സമിതി ഡൽഹിയിലെ പുരാണ ക്വിലയിൽ ഖനനം ആരംഭിച്ചത്. മൺസൂൺ എത്തുന്നതുവരെ ഖനനം തുടരാനാണ് സാധ്യത. അതിനുശേഷം, അടുത്ത സീസണിൽ വീണ്ടും ഖനനം ആരംഭിക്കും.
Comments