വലിയ പ്രേക്ഷക സ്വീകാര്യത കൈവരിക്കുന്ന ചിത്രമെന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. ജനപ്രീതി നേടിയ ഒരു ചിത്രത്തിന്റെ സീക്വൽ എന്നത് സംവിധായകനിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. പ്രേക്ഷകപ്രതീക്ഷ അത്രത്തോളം ഉയർന്നുനിൽക്കും എന്നതുതന്നെയാണ് ഇതിന് കാരണം. മണി രത്‌നത്തിന്റെ സ്വപ്‌ന പ്രോജക്റ്റ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഇത്തരത്തിൽ വിജയിച്ചു നിൽക്കുന്ന ഒരു ചിത്രമാണ്. തിയറ്റർ വിജയത്തിനു പിന്നാലെ ചിത്രമിപ്പോൾ ഒടിടി സ്ട്രീമിംഗിനെത്തിയിരിക്കുകയാണ്.
ഏപ്രിൽ 28-ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴിൽ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമെന്ന സ്ഥാനം കരസ്ഥമാക്കി. വിജയ് ചിത്രം വാരിസിനെയും മറികടന്നാണ് പി എസ് 2 ആദ്യ സ്ഥാനം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും മുന്നേറാൻ ഒരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആദ്യം റെൻറ് ചെയ്ത് കാണാൻ അവസരം നൽകിയ പ്രൈം വീഡിയോ ഇപ്പോൾ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും ചിത്രം കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്‌മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങൾ ഒരുമിച്ച് അണിനിരന്ന് അരങ്ങു തകർത്ത സിനിമയാണിത്. ഇന്നും വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
















Comments