ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് 28 ട്രെയിനുകൾ കൂടെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമെയാണിത്. ഇതോടെ അപകട ശേഷം റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പാളം പൂർവ്വസ്ഥിതിയിലാക്കുക എന്നതാണ് റെയിൽവേയുടെ പ്രാഥമിക ലക്ഷ്യം. ഇതിന് വേണ്ടി ആയിരത്തോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്.
ട്രെയിൻ അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസം പൂർണമായും പതിനെട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ഒരെണ്ണം ഭാഗീകമായും റദ്ദാക്കിയിരുന്നു. 38 ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു.
Comments