വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2026, 09:52 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്റർനെറ്റിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോരുന്ന തട്ടിപ്പുകൾ വർധിക്കുന്നു. ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.

സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ നേരിട്ട് കണക്റ്റാകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് രജിസ്ട്രേഷൻ ഫീസെന്നോ വെരിഫിക്കേഷൻ ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപ പോലെയുള്ള ചെറിയ തുക അടയ്‌ക്കാൻ നിർദ്ദേശിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തി വൻ സാമ്പത്തിക തട്ടിപ്പാണ് ഇവർ നടത്തുന്നത്.

ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ പൂർണ്ണമായി വിശ്വസിക്കരുത്. ഏതൊരു സേവനത്തിനും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക. അജ്ഞാതരുടെ ആവശ്യപ്രകാരം യാതൊരു കാരണവശാലും റിമോട്ട് ആക്‌സസ് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ രജിസ്‌‌ട്രേഷൻ ഫീസുകൾ നൽകുകയോ ചെയ്യരുത്. ഒ.ടി.പി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. ഫോൺ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിച്ച് ഔദ്യോഗിക വിവരങ്ങൾ വഴി ബന്ധപ്പെടുകയോ തൊട്ടടുത്ത ബ്രാഞ്ച് നേരിട്ട് സന്ദർശിക്കുകയോ ചെയ്യുക.

ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകേണ്ടതാണ്.

Tags: Customer care
Share
Tweet
SendShare

More News from this section

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

Latest News

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies