കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2026, 08:26 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ആന്ധ്രാപ്രദേശിലെ റായലസീമ മേഖലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് സഹായിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അന്നമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് പദ്ധതിക്കും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിനും കേന്ദ്രമന്ത്രി തറക്കല്ലിട്ടു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റായലസീമയെ പ്രധാന ഹോര്‍ട്ടികള്‍ച്ചര്‍ കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി മികച്ച ജലമാനേജ്‌മെന്റ്, ആധുനിക സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നിവ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പി.എം.-കിസാന്‍, വിള ഇന്‍ഷുറന്‍സ്, പി.എം.-കുസും തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും ചടങ്ങില്‍ നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന വിളയിനങ്ങളും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക പമ്പുകളും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ കൃഷിരീതികളും ഗവേഷണാധിഷ്ഠിതമായ അറിവും ലഭ്യമാക്കുന്നതില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചര്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത് ലോകോത്തര കാര്‍ഷിക പഠന-ഗവേഷണ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് 10 ജില്ലകളിലായാണ് നടപ്പാക്കുക. മാമ്പഴം, വാഴ, തക്കാളി, മാതളനാരങ്ങ തുടങ്ങിയ പ്രധാന വിളകള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്‍കും. മൂന്ന് ഘട്ടങ്ങളിലായാണ് ഹോര്‍ട്ടികള്‍ച്ചര്‍ ഹബ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കായി കണക്കാക്കുന്നത്. മേഖലയില്‍ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ ഒരുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

Tags: opportunities for Rayalaseema farmersnirmala sitharamanGlobal Horticulture Hubhorticulture sector
Share
Tweet
SendShare

More News from this section

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നു; അബുദാബിയിലേക്ക് മാറ്റി, പിന്തുണയുമായി ഇന്ത്യ

Latest News

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies