മലയാള സിനിമകളുടെ തലക്കെട്ടുകൾക്ക് പിന്നിലെ കഥ; അനൂപ് രാമകൃഷ്ണന്റെ പുസ്തകം ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് മോഹൻലാൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാള സിനിമകളുടെ തലക്കെട്ടുകൾക്ക് പിന്നിലെ കഥ; അനൂപ് രാമകൃഷ്ണന്റെ പുസ്തകം ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 02:41 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമകളുടെ തലക്കെട്ടുകൾ രൂപപ്പെടുന്നതിന് പിന്നിലെ കഥകളടങ്ങുന്ന അനൂപ് രാമകൃഷ്ണന്റെ പുസ്തകം പരിചയപ്പെടുത്തി മോഹൻലാൽ. വിഷ്വൽ ഡിസൈനറായ അനൂപ് രാമകൃഷ്ണന്റെ പുസ്തകമായ ടൈറ്റിൽ-ഒ-ഗ്രഫിയുടെ പ്രകാശനം നടത്തി മോഹൻലാൽ.മലയാള സിനിമകളുടെ തലക്കെട്ടുകളെക്കുറിച്ചുള്ള പുസ്തകമാണിത്. അകാലത്തിൽ മരണമടഞ്ഞ പ്രിയ സുഹൃത്തിന് വേണ്ടിയുള്ള സമർപ്പണമായി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുസ്തകം ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു.

‘ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിന്റെ ടൈറ്റിൽ ആയിരിക്കും, അല്ലേ. ശില്പസൗന്ദര്യം പോലെ നമ്മുടെയൊക്കെ മനസിൽ പതിഞ്ഞുകിടക്കുന്ന എത്രയെത്ര സിനിമ ടൈറ്റിലുകളാണുള്ളത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എന്റെ പ്രിയ സുഹൃത്ത് അനൂപിന്റെ സ്വപ്നമായിരുന്നു മലയാളസിനിമയിലെ ടൈറ്റിലുകളുടെ പകർന്നാട്ടങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര പുസ്തകം. ആ സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണ് ‘ടൈറ്റിൽ-ഒ-ഗ്രഫി’.

ടൈറ്റിലോഗ്രാഫി എന്ന സമാനതകളില്ലാത്ത ഈ പുസ്തകത്തിലൂടെ അനൂപ് സിനിമാ തലക്കെട്ടുകളുടെ പിന്നിലെ അത്ഭുതലോകം നമുക്ക് മുന്നിൽ തുറന്നിടുകയാണ്. ഇന്ന് നമുക്കൊപ്പമില്ലാത്ത അനൂപിനെ ഹൃദയത്തോട് ചേർത്തുനിർത്തി ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ പുസ്തകം മലയാളത്തിന് സമർപ്പിക്കുന്നു.’ എന്ന അടിക്കുറിപ്പോടു കൂടിയാണ് മോഹൻലാൽ പുസ്തകം പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.

പ്രമുഖ വിഷ്വൽ ഡിസൈനറും മൈൻഡ് വേ ഡിസൈനിന്റെ ഡയറക്ടറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായിരുന്ന അനൂപ് രാമകൃഷ്ണൻ 2021 ഡിസംബറിലായിരുന്നു അന്തരിച്ചത്. സിനിമയിൽ വളരെയധികം താൽപര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മോഹൻലാൽ അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളുടെ ദൃശ്യവിഷ്‌കാരമായ ‘വേഷങ്ങൾ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചത് അനൂപ് രാമകൃഷ്ണനായിരുന്നു. ആപ്ലിക്കേഷന് മികച്ച പ്രതികരണമായിരുന്നു അന്ന് ആരാധകരിൽ നിന്നും ലഭിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ എംടി വാസുദേവൻ നായരുടെ സർഗാത്മക-സിനിമാ ജീവിതം വിവരിക്കുന്ന ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന ചിത്രം എഡിറ്റ് ചെയ്തിരുന്നതും അനൂപായിരുന്നു.

Tags: mohanlalBookanoopSUB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies