പാരീസ്: ഫ്രാൻസിൽ യുവാവിന്റെ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ ആറ് പേർക്ക് ഗുരുതര പരിക്ക്. അന്നെസി തടാകത്തിന് സമീപമാണ് സംഭവം നടന്നത്. മൂന്ന് വയസായ കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. കത്തിയുപയോഗിച്ച് കുട്ടികളെ ഉൾപ്പെടെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു അക്രമി. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ഇന്റീരിയർ മിനിസ്റ്റർ ജെറാൾഡ് ഡാർമാനിൻ അറിയിച്ചു.
പാർക്കിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായതെന്നും അക്രമി സിറിയൻ അഭയാർത്ഥിയാണെന്നും ഫ്രഞ്ച് ബ്രോഡ്കാസ്റ്ററായ ബിഎഫ്എം ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമിയുടെ കാലിൽ പോലീസ് വെടിവെച്ചുവീഴ്‌ത്തിയാണ് പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരിൽ നാലും കുരുന്നുകളാണ്. ഇതിൽ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവസ്ഥലത്തേക്ക് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോർണി യാത്ര തിരിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുകയും ചെയ്തു.
















Comments