ലക്‌നൗ: കഴിഞ്ഞ ദിവസം യുവാവ് ക്ഷേത്രത്തിൽ ഇസ്ലാമിക പ്രാർത്ഥന രീതിയായ നമാസ് നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. ഉത്തർപ്രദേശിലെ ഹാപൂരിലെ ചണ്ഡി ക്ഷേത്രത്തിലാണ് യുവാവ് നമാസ് നടത്തിയത്. ക്ഷേത്രത്തിൽ പൂജ നടക്കുമ്പോഴാണ് യുവാവ് അനധികൃതമായി പ്രവേശിച്ചത്. ഒടുവിൽ ഭക്തരും പൂജാരിമാരും ഇയാളെ ഓടിക്കുകയായിരുന്നു.
പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ക്ഷേത്ര അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സിസിടിവി ക്യാമറകൾ അടക്കം പരിശോധിച്ചുവരികയാണെന്നും യുവാവിനെ ഉടൻ കണ്ടെത്തുമെന്നും സർക്കിൾ ഓഫീസർ അശോക് സിസോദിയ പറഞ്ഞു.
Comments