അമൃത്സർ: ലഹരി വസ്തുക്കളുമായി അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. അതിർത്തി ഗ്രാമമായ റായിൽ ഡ്രോൺ കണ്ടതോടെ ബിഎസ്എഫ് വെടിവെച്ചിടുകയായിരുന്നു. റായ് ഗ്രാമത്തിന് സമീപം കഴിഞ്ഞ ദിവസം അതിർത്തി കടന്നെത്തിയ മറ്റൊരു പാക് ഡ്രോൺ ബിഎസ്എഫ് പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും ഡ്രോൺ കണ്ടെത്തിയത്. 5 വിവിധ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു ഹെറോയിൻ. ജൂൺ 10ന് പുലർച്ചെ നാല് മണിയോടെയാണ് ഡ്രോൺ അതിർത്തി കടന്നെത്തിയത്. 5.5 കിലോഗ്രാം ഹെറോയിനാണ് പാക് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് ബിഎസ്എഫ് അറിയിച്ചു.
Comments