കണ്ണൂർ: കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. പാർട്ടി ഇല്ലാതാവുമ്പോൾ പ്രവർത്തകർ കൂടി പാർട്ടിയെ ചവിട്ടിതാഴ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു, കോൺഗ്രസിലെ ഗ്രുപ്പ് തർക്കങ്ങളെ ഉദ്ദേശിച്ചാണ് ചന്ദ്രശേഖരന്റെ പരാമർശം. അംഗൻവാടി ആന്റ് ക്രഷ് വർക്കേർസ് യൂണിയന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരൻ.
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പൊതുവേദികളിൽ അടക്കം പ്രത്യക്ഷപ്പെട്ടതോടെ പാർട്ടി കേരളത്തിൽ വലിയ വെല്ലുവിളികളെ നേരിടുകയാണ്. കോൺഗ്രസിനള്ളിലെ ഗ്രൂപ്പുകളുടെ എണ്ണത്തെ കുറിച്ചുള്ള വി.എം. സുധീരന്റെ പരാമർശം വലിയ പ്രതിഷേധം നേരിട്ടിരുന്നു. ഇതിനെതിരെ കെ. മുരളീധരൻ രംഗത്തുവന്നിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് കേരളത്തിൽ കോൺഗ്രസ്, ഗ്രൂപ്പ് പ്രതിസന്ധി നേരിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ കോൺഗ്രസിന് ഇത്തവണ ഗ്രൂപ്പ് പോര് തലവേദന സൃഷ്ടിക്കും.
Comments