ചെന്നൈ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. മുൻകാലങ്ങളേക്കാൾ സീറ്റുകളുമായി നരേന്ദ്രമോദി സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ നടത്തിയ സന്ദർശനം ഫലപ്രദമാണെന്നും. തിരക്കുകൾക്കിടയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം സമയെ കണ്ടെത്തുന്നു എന്നത് വലിയ കാര്യമാണെന്നും അണ്ണാമലൈ പറഞ്ഞു.
സംസ്ഥാനമെന്ന നിലയിൽ ബിജെപിയുടെ വിജയത്തിന് തമിഴ്നാട് വലിയ സംഭാവന നൽകുമെന്ന് അണ്ണാമലൈ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ 9 വർഷമായി രാജ്യം വികസിക്കുകയാണ്. അദ്ദേഹത്തെപ്പോലെ നമ്മുടെ സംസ്കാരത്തെ പ്രതിനിധീകരിച്ച മറ്റൊരു നേതാവില്ല. പ്രധാനമന്ത്രി മോദി തമിഴനാണെന്ന് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിനെ പോലെ തമിഴ് ഭാഷയോടും സംസ്കാരത്തോടും വേറൊരു പ്രധാനമന്ത്രിയും താത്പ്പര്യം കാണിച്ചിട്ടില്ല. അദ്ദേഹം തമിഴ് സംസ്കാരത്തിന്റെ സൗന്ദര്യം പുനരുജ്ജീവിപ്പിച്ചു എന്നും അണ്ണാമലൈ പറഞ്ഞു.
ഭാവിയിൽ ഒരു തമിഴ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും എന്ന അമിത് ഷാ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. അത് പാർട്ടി പ്രവർത്തകരോട് മാത്രം പറഞ്ഞതാണ്. അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്. ബൂത്ത് പ്രസിഡന്റിൽ നിന്നും പാർട്ടിയുടെ ദേശീയ പ്രസിഡന്റിലേയ്ക്ക് തുടർന്ന് ആഭ്യന്തര മന്ത്രിയിലേയ്ക്ക്. പ്രധാനമന്ത്രിയെ പറ്റിയും അദ്ദേഹം പറഞ്ഞു. ഒരോ ബിജെപി പ്രവർത്തകനും വളർന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ചോദ്യത്തിന് അണ്ണാമലൈ പ്രതികരിച്ചു.
Comments