ബിജെപി കഴിഞ്ഞാൽ എൻഡിഎയിലെ പ്രബലൻ ആരാണെന്നുള്ള ചോദ്യത്തിന് മറിച്ചൊന്നും ആലോചിക്കാതെ പറയാൻ സാധിക്കുന്ന ഉത്തരം ശിവസേന എന്നാണ്. ഇടയ്‌ക്ക് ഇടഞ്ഞ ചെറിയ കാലയളവ് ഒഴിച്ചാൽ സഖ്യം രൂപീകരിച്ചത് മുതൽ ബിജെപിയുടെ ദേശീയത മുൻ നിർത്തിയുള്ള രാഷ്‌ട്രീയ നീക്കങ്ങളെ ഇത്രമേൽ പിന്തുണച്ച മറ്റൊരു സഖ്യകക്ഷി ഇല്ലെന്നുതന്നെ പറയാം. എന്നാൽ ഇടക്കാലത്ത് ഉദ്ദവ് താക്കറെയുടെ സ്ഥാനക്കൊതി ശിവസേനയെ കോൺഗ്രസിനന്റെ ചേരിയിൽ കൊണ്ടെത്തിച്ചു. ശേഷം ആദർശം മറന്ന് പ്രവർത്തിച്ച ഉദ്ദവിനെതിരെ രാഷ്‌ട്രീയ നീക്കം നടത്തി പാർട്ടിയെ ശിവസൈനികർ തിരികെ പിടിക്കുന്ന കാഴ്ചയ്‌ക്കാണ് കഴിഞ്ഞ വർഷം മഹാരാഷ്‌ട്ര സാക്ഷ്യം വഹിച്ചത്. ആദർശം മുറുകെ പിടിച്ച് ബാലാസാഹേബ് താക്കറെ തെളിച്ച പാതയിലേക്ക് തിരികെ എത്തിയ ശിവസൈനികരെ ബിജെപി സ്വീകരിച്ച് അവരുടെ നേതാവായ ഏക്‌നാഥ് ഷിൻഡെയ്‌ക്ക് മുഖ്യമന്ത്രി പദം നൽകിക്കൊണ്ടായിരുന്നു.
ബാൽതാക്കറെയുടെ യഥാർത്ഥ പിൻഗാമി ആരാണ് എന്നതാണ് മഹാരാഷ്‌ട്രയിൽ ഉയർന്നു കേട്ടിരുന്ന ചോദ്യം. ശിവസൈനികർ, ജനങ്ങൾ ആർക്കൊപ്പമാണ് നിൽക്കുക എന്നതിലും അവ്യക്തത നിലനിന്നിരുന്നു. അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സീ ന്യൂസ് കഴിഞ്ഞ ദിവസം നടത്തിയ സർവേ.
ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ മഹാരാഷ്‌ട്രയിൽ ആര് ജയിക്കും എന്നതായിരുന്നു സർവേ ജനങ്ങൾക്ക് മുന്നിൽവെച്ച ആദ്യചോദ്യം. ശിവസേന- ബിജെപി സഖ്യം മഹാരാഷ്‌ട്ര തൂത്തുവാരുമെന്ന് സർവേയിൽ പങ്കെടുത്ത 48 ശതമാനം പേരും അഭിപ്രായപ്പെട്ടു. 32 ശതമാനം പേർമാത്രമാണ് കോൺഗ്രസ്, എൻസിപി, ഉദ്ദവ് ശിവസേന സഖ്യമായ മഹാവികാസ് അഖാഡിയെ പിന്തുണച്ചത്. എൻഡിഎ 46 ശതമാനം വോട്ടും എംവിഎ 35 ശതമാനം വോട്ടും ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ കരസ്ഥമാക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ഉദ്ദവ്-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്നത് ശരിയായ തീരുമാനമായിരുന്നോ എന്നുള്ള ചോദ്യത്തിന് 57 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഉദ്ദവിന്റേത് തെറ്റായ നീക്കമായിരുന്നു എന്നാണ്.
ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ 165- 185 സീറ്റുവരെ നേടി ബിജെപി- സേനാ സഖ്യം അധികാരത്തിലെത്തുമെന്നും സർവേ പറയുന്നു. കോൺഗ്രസ് – ഉദ്ദവ് സഖ്യം 88 മുതൽ 118 സീറ്റുവരെയും എംഎവൻഎസ് രണ്ട് മുതൽ അഞ്ച് സീറ്റുവരെയും നേടും. സ്വതന്ത്രർ 12 മുതൽ 22 സീറ്റുവരെ നേടുമെന്നും സർവെ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി എന്ന നിലയിൽ ഉദ്ദവിന്റെ പ്രകടനം വളരെ പരിതാപകരമായിരുന്നു എന്നാണ് സർവേയിൽ പങ്കെടുത്ത 45 ശതമാനവും അഭിപ്രായപ്പെട്ടത്. 17 ശതമാനം പേർ ഉദ്ദവിനെ അനുകൂലിച്ചു. ഏകനാഥ് ഷിൻഡെയുടെ ഭരണത്തിൽ സർവേയിൽ പങ്കെടുത്ത 51 ശതമാനംപേരും അതീവ തൃപ്തരാണെന്ന് അഭിപ്രായപ്പട്ടെപ്പോൾ 27 ശതമാനം സർക്കാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതായി പറഞ്ഞു. 17 ശതമാനം പേർ മാത്രമാണ് ഷിൻഡെ ഭരണത്തിൽ അതൃപ്തി അറിയിച്ചത്.
Comments