ന്യൂഡൽഹി: യുവക്കളുടെ കൈപിടിച്ചുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 70,000 യുവാക്കൾക്ക് റോസ്ഗാർ മേളയിലൂടെ നിയമനക്കത്ത് കൈമാറി. നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെയും കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 43 ഇടങ്ങളിലാണ് മേള നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലേക്കാണ് നിയമനം. ധനകാര്യം, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആണവോർജം, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പ്, ആണവോർജ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ ഭാഗമാകും നിയമനം ലഭിച്ച യുവാക്കൾ. പുതുതായി നിയമിതരായവർക്ക് കർമ്മയോഗി പോർട്ടലിലെ വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവുമുണ്ട്. 400-ലധികം ഇ-ലേണിംഗ് കോഴ്സുകൾ ലഭ്യമാക്കിയിട്ടുള്ളത്.
കേരളത്തിൽ തിരുവനന്തപുരത്താണ് മേള നടന്നത്. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്തുകൾ കൈമാറിയത്.
തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങ്. ഇതുവരെ അഞ്ച് തൊഴിൽ മേളകളാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതുവരെ മൂന്നര ലക്ഷത്തോളം യുവാക്കൾക്ക് കേന്ദ്ര സർവീസിലേക്ക് റോസ്ഗാർ മേള വഴി നിയമനം നൽകിയിട്ടുണ്ട്.
അടുത്ത 25 വർഷത്തെ അമൃതക്കാലത്തെ സജീവമാക്കേണ്ടവരാണ് ഇന്നത്തെ യുവജനത. അവർ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ച് യുവാക്കളെ ബോധ്യപ്പെടുത്തുന്നതിനായി നിരന്തരം പരിശ്രമിക്കുകയാണ് പ്രധാനമന്ത്രി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഉത്സാഹവും പ്രചോദനവും പ്രശംസനീയം തന്നെയാണ്. തൊഴിലധിഷ്ടിത ഭാരതത്തിനായുള്ള ചുവടുവെയ്പ്പിന്റെ ഭാഗമാണ് നിയമനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Comments