ദക്ഷിണ കൊറിയൻ നടി പാർക്ക് സൂ റ്യൂനിന് ഗോവണിയിൽ നിന്നും താഴെ വീണ് ദാരുണാന്ത്യം. ഞായറാഴ്ചയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
നടിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിൽ സമ്മതമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. നിരവധി ആരാധകരുള്ള താരമായിരുന്നു പാർക്ക് സൂ റ്യൂൻ. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. തിങ്കളാഴ്ച ജെജു ദ്വീപിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇരിക്കവെയാണ് പാർക്കിന് അപകടം സംഭവിച്ചത്.
നിരവധി സംഗീത ആൽബങ്ങളിൽ പാർക്ക് സൂ റ്യൂൻ അഭിനയിച്ചിട്ടുണ്ട്. സ്‌നോഡ്രോപ്പ് എന്ന ടെലിവിഷൻ സീരിസിലാണ് പാർക്ക് അവസാനമായി അഭിനയിച്ചത്.
Comments