തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരെ വേട്ടയാടുന്ന പിണറായി സർക്കാരിനെതിരെ ഇനിയെങ്കിലും മാദ്ധ്യമങ്ങൾ ശബ്ദം ഉയർത്തണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ഓഫീസിൽ നിന്നും പടച്ചുവിടുന്ന കള്ളങ്ങൾ ഏറ്റെടുക്കുകയായിരുന്നു ഇത്രയും കാലം മാദ്ധ്യമങ്ങൾ ചെയ്തിരുന്നത്. ഇപ്പോൾ മാദ്ധ്യമങ്ങൾ എടുത്തിരിക്കുന്ന നിലപാട് ആത്മാർത്ഥത ഉള്ളതാവണം. പിണറായി വിജയന് വേണ്ടിയുള്ള സ്തുതിപാടല്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുരളീധരൻ പറഞ്ഞു.
‘വണ്‍, ടു, ത്രീ. മനോരമ, മാതൃഭൂമി, കേരള കൗമുദി. രാവിലെ മലയാള പത്രങ്ങള്‍ കണ്ട് ഞെട്ടിപ്പോയി! ‘ക്യാപ്റ്റന്റെ’ (അവര്‍ തന്നെ വിശേഷിപ്പിച്ചത് ) പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ എല്ലാവരും മുഖപ്രസംഗമെഴുതിയിരിക്കുന്നു! പിണറായി വിജയന്‍ അമേരിക്കയില്‍ പറഞ്ഞതുപോലെ ‘ബൂര്‍ഷ്വാ പത്രങ്ങളുടെ ‘കുശുമ്പാണോ ഇതെന്നറിയില്ല! ആറുവര്‍ഷം മുമ്പ് ‘കടക്കു പുറത്തെന്ന്’ ആട്ടിപ്പുറത്താക്കിയപ്പോള്‍ കണ്ണുതുറക്കാതിരുന്നവരുടെ ഇപ്പോഴത്തെ നിലപാടില്‍ ആത്മാര്‍ഥതയുണ്ടങ്കില്‍ സ്വാഗതം ചെയ്യുന്നു. വൈകീട്ട് ആറുമണിക്ക് പിണറായി വിജയന്‍റെ ഏകപക്ഷീയ പ്രഭാഷണം ജനങ്ങളിലെത്തിക്കാന്‍ തിടുക്കപ്പെട്ടവര്‍ ഇനിയെങ്കിലും സ്തുതിപാടല്‍ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം’.
‘കള്ളക്കടത്തും കള്ളക്കേസുമായി കളംനിറയുന്ന കമ്യൂണിസ്റ്റ് ഭരണം കേരളത്തെ കുട്ടിച്ചോറാക്കുമ്പോള്‍ അതിന് ഓശാന പാടുന്ന സമീപനം ഇനിയുണ്ടാവില്ലെന്ന് കരുതുന്നു. ഉള്ളതിനും ഇല്ലാത്തതിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും സിപിഎം ഓഫീസില്‍ നിന്ന് പടച്ചുവിടുന്ന കള്ളങ്ങള്‍ അതേപടി ഏറ്റെടുക്കുകയും ചെയ്യുന്നത് ശരിയോയെന്ന ആത്മവിമര്‍ശനവുമാവാം. പിണറായിയുടെ ഫാസിസ്റ്റ് ഭരണത്തെ ചോദ്യം ചെയ്യാന്‍ ഇനിയും മാദ്ധ്യമങ്ങള്‍ തയാറായില്ലെങ്കില്‍ കേരളത്തിന്‍റെ ഭാവിതലമുറയോട് ചെയ്യുന്ന അനീതിയാവും അത് എന്ന് ബഹു പത്രാധിപന്‍മാരെ ഓര്‍മിപ്പിക്കുന്നു’- എന്ന് വി.മുരളീധരൻ പറഞ്ഞു.
















Comments