പ്രതിസന്ധിഘട്ടങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി പലവട്ടം കാവൽമാലാഖയായ ഒന്നാം നമ്പർ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ ക്ലബ് വിടാൻ സാധ്യത. സൗദി അറേബ്യൻ ക്ലബുമായി ഡി ഹിയയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലേക്ക് എത്തുകയാണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സൗദിയിൽ നിന്ന് ഡി ഹിയക്കു വേണ്ടി ഒന്നിലധികം ക്ലബുകൾ രംഗത്ത് ഉണ്ട്. ഒരു ഗോൾ കീപ്പർക്ക് കിട്ടാവുന്ന ഏറ്റവും വലിയ വേതനം ആണ് ഡി ഹിയക്ക് മുന്നിൽ അവർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഡി ഹിയ ഇതുവരെ കരാർ അംഗീകരിച്ചിട്ടില്ല
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വർഷത്തെ കരാർ മാത്രമെ ഇനി ഡി ഹിയക്ക് ബാക്കിയുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ നിലനിർത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും ടെൻ ഹാഗ് കുറച്ചു കൂടെ പിറകിൽ നിന്ന് കളി ബിൽഡ് ചെയ്യാനാകുന്ന ഒരു ഗോൾ കീപ്പറെയാണ് നോക്കുന്നത്. ഡി ഹിയ ക്ലബിൽ തുടർന്നാലും ഒന്നാം നമ്പർ ആയിരിക്കും എന്ന് ഉറപ്പ് പറയാനാകില്ലെന്ന് ടെൻ ഹാഗ് പറഞ്ഞിരുന്നു.
നാലു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരമായി മാറിയിട്ടുള്ള താരമാണ് ഡി ഹിയ. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവും നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പുതിയ ഗോൾ കീപ്പർക്കായുള്ള അന്വേഷണത്തിലാണ്. 12വർഷമായി മാഞ്ചസ്റ്ററിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറാണ് 32കാരനായ ഡി ഹിയ.
Comments