ന്യൂഡൽഹി: രാജ്യത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 8000 കോടി രൂപയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള മന്ത്രിമാരുമായുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സംസ്ഥാനങ്ങളിൽ അഗ്നിശമന സേവനങ്ങൾ വിപുലീകരിക്കാനും യോഗത്തിൽ തീരുമാനം
പ്രകൃതി ദുരന്തമായും അല്ലാതെയും പുതിയ വെല്ലുവിളികൾ ഉയരുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ ആസൂത്രണം ആവശ്യമെന്ന് യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വിവിധ തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട് രക്ഷാ ദൗത്യവും, ദുരന്ത നിവാരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്താൻ സാധിച്ചുവെന്നും. ഇത്തരം പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളും മികച്ചതാണെന്നും യോഗത്തിൽ അമിത്ഷാ വ്യക്തമാക്കി.
തുടർന്ന് ഈ മേഖലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 8000 കോടി രൂപയുടെ മൂന്ന് പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിൽ അഗ്നിശമന സേവനങ്ങൾ വിപുലീകരിക്കുന്നതിനായി 5,000 കോടി രൂപയുടെ പദ്ധതി, മുംബൈ, ചെന്നൈ ഉൾപ്പടെ ഏഴ് മെട്രോ നഗരങ്ങൾക്ക് 2,500 കോടി രൂപയുടെ പ്രതേക പദ്ധതി. കൂടാതെ 17 സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിൽ ലഘൂകരണത്തിനായി 825 കോടിയുടെ പദ്ധതിയുമായാണ് പ്രഖ്യാപിച്ചത്.
Comments