പഴത്തിന്റെ തൊലി പെട്ടെന്ന് കറുത്തുപോകുന്നോ? കുറേ നാൾ പഴം ഫ്രഷ് ആയി സൂക്ഷിക്കാൻ വിദ്യകളിതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴത്തിന്റെ തൊലി പെട്ടെന്ന് കറുത്തുപോകുന്നോ? കുറേ നാൾ പഴം ഫ്രഷ് ആയി സൂക്ഷിക്കാൻ വിദ്യകളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 05:59 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നാണ് പഴം. ചെറുപഴവും നേന്ത്രപ്പഴവും കഴിച്ച് വളരാത്ത മലയാളികൾ തന്നെ വിരളമായിരിക്കും. പോഷകസമ്പന്നമായ ഈ പഴവർഗം മിക്കവിടുകളിലെയും സ്ഥിരം കാഴ്ച കൂടിയാണ്. ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങളും ചെറുതല്ല. പക്ഷെ നേന്ത്രപ്പഴത്തിന് ഒരു പ്രശ്‌നമുണ്ട്. മറ്റ് പഴവർഗങ്ങളെക്കാൾ വേഗത്തിൽ പാകമാകുകയും പെട്ടെന്ന് പഴുത്ത് ചീഞ്ഞുപോകുകയും ചെയ്യുന്നു.

പഴം കടയിൽ നിന്ന് വാങ്ങി വീട്ടിൽ കൊണ്ടുവയ്‌ക്കുന്നതിന്റെ പിറ്റേന്ന് മുതൽ ഇവയുടെ തൊലി കറുത്തുവരാൻ തുടങ്ങും. ദിവസവും ഓരോന്ന് വീതം കഴിക്കാം എന്ന പദ്ധതിയിൽ ഒരാൾ അഞ്ച് നേന്ത്രപ്പഴം വാങ്ങിയാൽ അഞ്ചാമത്തെ പഴം 5-ാം ദിവസം കഴിക്കാൻ നോക്കുമ്പോഴേക്കും തൊലിയെല്ലാം കറുത്ത് കഴിക്കാൻ അറപ്പ് തോന്നുന്ന വിധത്തിൽ ആയിട്ടുണ്ടാകും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പഴം കറുത്ത് പോകുന്ന അവസ്ഥയെ ചെറുത്തു തോൽപ്പിക്കാം..

‘ടൈമിംഗ്’ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതുകണക്കാക്കി വേണം ഓരോ തവണയും പഴം വാങ്ങാൻ. എത്ര ദിവസത്തേക്ക്, എത്ര പേർക്ക് കഴിക്കാൻ വേണമെന്ന വ്യക്തമായ ധാരണയോടെ വേണം പഴം വാങ്ങാൻ. കൂടുതൽ ദിവസം സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പഴം വാങ്ങുമ്പോൾ അധികം പഴുക്കാത്തത് നോക്കി വാങ്ങുക. പഴത്തിന്റെ തൊലിക്ക് അൽപം പച്ചപ്പ് ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കാം. പത്ത് നേന്ത്രപ്പഴം വാങ്ങി പത്ത് ദിവസം കഴിക്കാനാണ് ഉദ്ദേശ്യമെങ്കിൽ 3 എണ്ണം പഴുത്തതും 3 എണ്ണം പഴുക്കാൻ പോകുന്നതും 3 എണ്ണം ഒട്ടും പഴുക്കാത്തതും തിരഞ്ഞെടുക്കാം. കൂടുതൽ പാകമായ പഴം ആദ്യം കഴിക്കുന്ന രീതിയാണെങ്കിൽ പത്ത് ദിവസമാകുമ്പോഴേക്കും തൊലി കറുക്കാതെ പഴം സൂക്ഷിക്കാൻ സാധിക്കും.

പെട്ടെന്ന് പഴുക്കുന്ന തരത്തിലുള്ള സ്വഭാവമായതിനാൽ വാങ്ങിക്കൊണ്ടുവരുന്ന പഴം വീട്ടിൽ സൂക്ഷിക്കുന്നത് എപ്രകാരമാണെന്നതും പ്രധാനമാണ്. തുറസ്സായ സ്ഥലത്ത് വേണം പഴം സൂക്ഷിക്കാൻ. അടച്ചുവയ്‌ക്കാതെ, കവറിൽ തന്നെ വെച്ചിരിക്കാതെ പുറത്തെടുത്ത് വയ്‌ക്കുക. മറ്റ് പഴവർഗങ്ങളുടെ സമീപത്ത് നിന്നും നേന്ത്രപ്പഴം മാറ്റി വയ്‌ക്കുക. വായുസഞ്ചാരം നല്ലപോലെ ഉണ്ടെങ്കിൽ പഴം പെട്ടെന്ന് പഴുക്കുന്ന അവസ്ഥ ഒഴിവാക്കാം..

പെട്ടെന്നൊരു സാഹചര്യത്തിൽ നന്നായി പഴുത്ത പഴം കുറേ ലഭിക്കുകയും അവ വേഗം കഴിച്ചുതീർക്കാൻ പറ്റാത്ത അവസ്ഥയുമാണെങ്കിൽ ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയെന്നതാണ് പോംവഴി. തൊലി കളഞ്ഞ് അവ ഫ്രീസർ ബാഗിലോ കണ്ടെയ്‌നറിലോ ഇട്ട് ഫ്രോസൺ ചെയ്യിപ്പിക്കാം. ഇത് പിന്നീട് സ്മൂത്തീസ് ഉണ്ടാക്കുന്നതിനോ മറ്റോ ഉപയോഗിക്കുകയും ചെയ്യാം.

അതുപോലെ ഒരു പഴം മറ്റൊരു പഴവുമായി സ്പർശിക്കാത്ത വിധത്തിൽ സൂക്ഷിക്കുന്നതും തൊലി കറുക്കാതിരിക്കാൻ സഹായിക്കും. ഒരു കിലോ പഴം വാങ്ങിയാൽ അതിൽ ഒരു പഴം നല്ലപോലെ പഴുത്തതാണെങ്കിൽ അതുമായി സ്പർശിച്ച് ഇരിക്കുന്ന മറ്റ് പഴങ്ങളും പെട്ടെന്ന് പഴുത്ത് ചീഞ്ഞുപോകും. അതിനാൽ പഴങ്ങൾ ഓരോന്നും പരസ്പരം തൊടാതെ വയ്‌ക്കുക.

തൊലി കറുത്ത് പോകാതിരിക്കാനുള്ള മറ്റൊരു വിദ്യ അതിന്റെ ‘തല മൂടുക’ എന്നതാണ്. അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചോ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചോ പഴത്തിന്റെ ഞെട്ടി മുറുക്കി കെട്ടുക.

Tags: tipsbanana
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies