എറണാകുളം: ലിവിംഗ് റിലേഷൻഷിപ്പുകൾക്ക് വിവാഹ മോചനം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് താമസിക്കുന്ന രണ്ടുപേർ തമ്മിൽ സ്വയം തയ്യാറാക്കിയ ദാമ്പത്യ ഉടമ്പടി പ്രകാരം വിവാഹമോചനം നൽകാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. ലിവ് ഇൻ റിലേഷൻഷിപ്പുകളെ വിവാഹത്തിന് തുല്യമായി ഇന്ത്യയിൽ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹിതരല്ലാതെ ഒരുമിച്ച് ജീവിച്ചുവന്ന പങ്കാളികൾ ബന്ധം വേർപെടുത്തണം എന്ന് കാണിച്ച് സമർപ്പിച്ച കേസിലായിരുന്നു കോടതിയുടെ പരാമർശം. ഇരുവരും 2006 മുതൽ ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും തങ്ങൾക്ക് ഇപ്പോൾ ബന്ധം അവസാനിപ്പിക്കണമെന്നും കാണിച്ചാണ് ഇരുവരും കുടുംബകോടതിയെ സമീപിച്ചത്.
എന്നാൽ ഇവർ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ മോചനം അംഗീകരിക്കാൻ ആകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. തുടർന്ന് ഇത്തരം ഒരു ഹർജി നിലനിർത്താനാകില്ലെന്നും വിവാഹമോചന അവകാശവാദം അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments