ഓണാട്ടുകരയുടെ ആയോധനവൈഭവും കരുത്തും പ്രകടമാക്കുന്ന ഓച്ചിറക്കളി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഓണാട്ടുകരയുടെ ആയോധനവൈഭവും കരുത്തും പ്രകടമാക്കുന്ന ഓച്ചിറക്കളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 10:51 pm IST
FacebookTwitterWhatsAppTelegram

ഒരു നിശ്ചിത രൂപരേഖയോ ആരാധനാ വിഗ്രഹമോ ഇല്ലാത്ത ഒരു ക്ഷേത്രം, കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാതയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഓച്ചിറ ക്ഷേത്രം അതിന്റെ ഉത്സവത്തിന് പേരുകേട്ടതാണ് – ഓച്ചിറ കളി. ഇവിടെ, ആരാധനയുടെ മുഴുവൻ സങ്കൽപ്പവും പരബ്രഹ്‌മത്തെ അല്ലെങ്കിൽ പ്രപഞ്ച ബോധത്തെ ചുറ്റിപ്പറ്റിയാണ് . ഈ പ്രത്യേകതയാണ് ഈ ക്ഷേത്രത്തെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

ഈ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഹൈലൈറ്റ്, പടനിലം എന്ന വെള്ളക്കെട്ടുള്ള വയലിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള കളിയാട്ട പോരാട്ടമാണ് . ഈ യുദ്ധം പഴയ കായംകുളം, അമ്പലപ്പുഴ രാജ്യങ്ങൾ തമ്മിൽ നടന്ന ചരിത്രപരമായ യുദ്ധത്തെ അനുസ്മരിക്കുന്നു. ഈ പരിപാടിയിൽ ആൺകുട്ടികളും പുരുഷന്മാരും രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞ് കളത്തിലേക്ക് ചാടുന്നത് പരിഹാസയുദ്ധത്തിൽ ഏർപ്പെടുന്നു. ഈ പരിഹാസയുദ്ധത്തിൽ, വടികൾ വാളുകളെ മാറ്റിസ്ഥാപിക്കുകയും പങ്കെടുക്കുന്നവർ പരസ്പരം ചെളിവെള്ളം തെറിക്കുകയും ചെയ്യുന്നു.

രണ്ട് നൂറ്റാണ്ടു മുമ്പ് കായംകുളം രാജാവും വേണാട് രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ് ഓച്ചിറപടനിലം. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷം തോറും മിഥുനം ഒന്ന്, രണ്ട് തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു.

ചരിത്രം

ഓണാട്ടുകരയിലെ കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപെട്ട അൻത്തി രണ്ട് കരകളിൽ നിന്നുമായി മൂവായിരത്തോളം രണവീരൻമാർ പടനിലത്ത് അങ്കം വെട്ടും. തലപ്പാവും പടചട്ടയും അണിഞ്ഞ് കൈയ്യിൽ വാളും പരിചയുമായി എത്തുന്ന യോദ്ധാക്കൾ പടനിലം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കും. ഓച്ചിറക്കളിക്ക് മുന്നോടിയായി 30 ദിവസം വ്രതശുദ്ധിയോടെ കളരി ആശാന്മാരുടെ നേതൃത്വത്തിൽ വിവിധ കളരികളിൽ പരിശീലനം നടത്തിയാണ് ഓച്ചിറക്കളിക്കെത്തുന്നത്. നൂറ്റി എൺപതിലധികം കളരികളിൽനിന്നുമുള്ള സംഘങ്ങൾ പടനിലത്ത് എത്തിച്ചേരും. കളരിപ്പയറ്റിലെ അടവുകൾ തന്നെയാണ് ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ ഓച്ചിറക്കളിക്ക് ഇരുതലമൂർച്ചയുള്ള ‘കായംകുളം വാളും’ തോൽ പരിചയും ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന ടി. മാധവറാവു 1857-ൽ സ്ഥാനമേറ്റെടുത്തു കഴിഞ്ഞാണ് മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചത്. അലകുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.ധ1പ 41 ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ് യോദ്ധാക്കൾ കളിക്കളത്തിൽ എത്തുന്നത്.

ചടങ്ങുകൾ

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലായി 52 കരകടങ്ങിയ ഓണാട്ടുകര ദേശക്കാർ വ്രതശുദ്ധിയോടെ തങ്ങളുടെ ആയോധനപാടവം കാഴ്‌ച്ചവയ്‌ക്കുവാൻ പരബ്രഹ്‌മ സന്നിധിയിൽ എത്തുന്നത് ഈ ദിവസങ്ങളിലാണ്. ഓച്ചിറക്കളിയിൽ പ്രധാനമായും രണ്ടിനങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കളിക്കളത്തിൽ ഇറങ്ങുന്നതിന് മുമ്പുള്ള പയറ്റു പ്രദർശനമായ ‘കരക്കളിയും’ എട്ടുകണ്ടത്തിൽ നടത്തുന്ന ‘തകിടകളിയും’.ധ3പ ഇതിൽ ആദ്യത്തേത് തെക്കെകണ്ടത്തിലും കളിക്കാരുടെ അഭ്യാസമികവു തെളിയിക്കുന്ന പ്രദർശനം വടക്കേക്കണ്ടത്തിലുമാണ് നടക്കുന്നത്.

അങ്കത്തിനു സമയമായി എന്ന സൂചന നൽകികൊണ്ട് ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തിൽ കളിക്കളത്തിന് മുകളിലായി വട്ടമിട്ട് പറക്കുമ്പോൾ ഇരുകരകളിൽ നിന്നും കരനാഥന്മാർ പടനിലത്തേക്ക് കുതിക്കുന്നു. പരസ്പരം ഹസ്തദാനം ചെയ്ത് കര പറഞ്ഞ് അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത് മുഖാമുഖം കാണാം എന്ന് പ്രതിജ്ഞയെടുത്ത് പിരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും. രണ്ടാം ദിവസം ഉച്ചയ്‌ക്ക് ശേഷം യോദ്ധാക്കൾ കളിക്കണ്ടത്തിൽ എത്തുകയും ‘തകിടകളിയിൽ’ പ്രാഗല്ഭ്യം തെളിയിച്ച് കളിക്കുശേഷം ഭരണസമിതി സമ്മാനമായി നൽകുന്ന ‘പണക്കിഴി’ സ്വീകരിച്ച് സദ്യയുണ്ട് കരകളിലേക്ക് മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക് തിരശ്ശീല വീഴുന്നു.

കരകളിൽ നിന്നു വരുന്ന കളരി ഗുരുക്കന്മാരുടെ നേതൃത്വത്തിൽ അയ്യായിരത്തിൽപ്പരം അഭ്യാസികൾ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. എഴുന്നള്ളത്ത് കിഴക്കും പടിഞ്ഞാറും ആൽത്തറകൾ ചുറ്റി മഹാലക്ഷ്മി ക്കാവും ഗണപതി ആൽത്തറയും കടന്ന് എട്ടുകണ്ടത്തിന്റെ നടുവിലെ ത്തുന്നു. തുടർന്ന് യോദ്ധാക്കൾ കിഴക്കും പടിഞ്ഞാറും കരകളിലെത്തി മെയ് വഴക്കവും അഭ്യാസങ്ങളും പ്രദർശിപ്പിക്കുന്ന ‘കരക്കളി’ ആരംഭിക്കുന്നു.

 

Tags: kerala
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies