കൊല്ലം: 58 വർഷം പാരമ്പര്യമുള്ള കൊല്ലത്തെ ഇന്ത്യൻ കോഫീ ഹൗസ് അടച്ച് പൂട്ടുന്നു. നിരവധി കാരണങ്ങൾ കൊണ്ടാണ് കോഫീ ഹൗസ് അടച്ചു പൂട്ടുന്നത്. കൊറോണ കാലം മുതൽ ഇവിടെ പ്രതിസന്ധി ആരംഭിച്ചിരുന്നു. വരുമാനം കുറഞ്ഞത് തന്നെയാണ് അടച്ചു പൂട്ടലിന്റെ മറ്റൊരു കാരണം.
വാടക കൊടുക്കാൻ പോലും ഇല്ലാത്ത അവസ്ഥയിലേയ്ക്ക് കട മാറിയിരിക്കുന്നു. 90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഇവിടെ രണ്ട് സപ്ലെയർമാർ മാത്രമാണുള്ളത് നിലവിലുള്ളത്. പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല. ഇത്തരത്തിൽ പ്രതിസന്ധികൾ മാത്രം നിറയാൻ തുടങ്ങിയതോടെയാണ് അടച്ചുപൂട്ടാൻ മനേജ്മെന്റ് തീരുമാനമായത്.
Comments