ബീജിംഗ്: ചൈനയിൽ വിവാഹങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും കുറവ് വിവാഹങ്ങളാണ് 2022-ൽ ചൈനയിൽ നടന്നിട്ടുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 6.8 ദശലക്ഷം ആളുകളാണ് 2022-ൽ വിവാഹം രജിസ്റ്റർ ചെയ്തത്. 2021-നെക്കാൾ 10.5 ശതമാനം കുറവ് വിവാഹങ്ങൾ മാത്രമാണ് ഇത്. 2021-ൽ 7.63 ദശലക്ഷം വിവാഹമാണ് രാജ്യത്ത് നടന്നത്.
ജനന നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ൽ 7.52 ആയിരുന്നത് നിലവിൽ 6.77 ശതമാനമായാണ് കുറഞ്ഞത്. എന്നാൽ 1974 മുതലുള്ള കണക്കുകൾ പ്രകാരം മരണ നിരക്ക് ഉയർന്ന് നിലയിലുമാണ്. 60 വർഷത്തിനിടയിൽ ആദ്യമായി രാജ്യത്തെ ജനസംഖ്യയിലും കുറവ് വന്നിട്ടുണ്ട്.
കൊറോണ മഹാമാരി നിയന്ത്രണങ്ങൾ ശക്തമാക്കിയതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകൾ വീടുകളിലായി നിയന്ത്രിക്കപ്പെട്ടതും വിവാഹങ്ങൾ കുറഞ്ഞതിന് കാരണമായി പറയുന്നു. ജീവിത ചെലവ് കൂടുന്നതും സാമ്പത്തിക വളർച്ച കുറയുന്നതും കുടുംബങ്ങളോടുള്ള കാഴ്ചപ്പാടിൽ വരുന്ന മാറ്റങ്ങളും ജനന നിരക്കിലുള്ള കുറവിന് കാരണമായി വിലയിരുത്തപ്പെടുന്നു. 1980 മുതൽ 2016 വരെ ചൈനയിലുണ്ടായിരുന്ന ഒറ്റക്കുട്ടി നയവും ജനസംഖ്യയെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ഒറ്റക്കുട്ടി നയം മബൂന്ന് കുട്ടി എന്ന നിലയിലേക്കാണ് മാറ്റിയത്.
Comments