തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. ഇന്നും ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. അടുത്ത ആഴ്ചയോടെ മഴ ശക്തമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ഇന്ന് രാത്രി 11.30-വരെ കേരള തീരങ്ങളിൽ കടലാക്രമണത്തിനും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കാം.
ജൂൺ 19-വരെ കേരള, കർണാടക, ലക്ഷ്വദ്വീപ് എന്നീ തീരങ്ങളിൽ മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാലവർഷവും ബിപോർജോയ് ചുഴലിക്കാറ്റും കണക്കിലെടുത്താണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കടൽക്ഷോഭം രൂക്ഷാമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും തീരദേശ നിവാസികൾക്ക് നിർദ്ദേശമുണ്ട്.
Comments