തൃശൂർ: കുപ്രസിദ്ധ തട്ടിപ്പുകാരി പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റിലായി. തൈക്കാട്ടുശ്ശേരിയിലെ വാടകവീട്ടിൽ നിന്നാണ് എറണാകുളം സ്വദേശിനിയായ സിനിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. സിനി ഗോപകുമാർ എന്നാണ് പ്രതിയുടെ യഥാർത്ഥ പേര്. ഏകദേശം 35ഓളം കേസുകളിൽ പ്രതിയാണിവരെന്ന് പോലീസ് പറയുന്നു.
മുക്കുപണ്ടം പണയം വെക്കുക, മോഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയാണ് സിനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ. ഇവർക്കെതിരെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ കളക്ടർക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ട് കണക്കിലെടുത്ത് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണതേജയാണ് കാപ്പ നിയമപ്രകാരം നടപടിയെടുക്കാൻ ഉത്തരവിട്ടത്.
Comments