കോഴിക്കോട്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനരികെ മൂന്നു നാൾ കാവലിരുന്ന് ഒരമ്മ. കോഴിക്കോട് വളയത്താണ് നൊമ്പരപ്പെടുത്തുന്ന ഈ കാഴ്ച. മകൻ രമേശൻ മരിച്ച് കിടക്കുന്നത് അറിയാതെ മകൻ ഉണരുന്നതും കാത്ത് ഇരിക്കുകയായിരുന്ന അമ്മയെ വീട്ടിൽ പെൻഷൻ നൽകാനെത്തിയവരാണ് കണ്ടത്.
മാനസികമായി വെല്ലുവഴി നേരിട്ടിരുന്ന അമ്മ മന്ദി 45-കാരാനായ മകൻ മരിച്ചത് അറിഞ്ഞിരുന്നില്ല. പുഴുവരിച്ച് തുടങ്ങിയ മൃതദേഹത്തിനരികെ മകൻ ഉണരുന്നതും നോക്കി അവർ കാവലിരുന്നു. തുടർന്ന് അമ്മയ്‌ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാനെത്തിയവരാണ് ഈ കാഴ്ച കണ്ടത്. വീടിനകത്ത് നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോൾ രമേശൻ മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു.
അവിവാഹിതനായ രമേശനൊപ്പം അമ്മ മാത്രമാണുണ്ടായിരുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നയാളാണ് രമേശൻ. കട്ടിലിന് സമീപം ഛർദ്ദിലിന്‍റ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വളയം പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments