കൊച്ചി : ബികോമിന് പരാജയപ്പെട്ട എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന് എം കോമിന് അഡ്മിഷൻ നൽകിയതിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ .നിങ്ങൾക്ക് ഈ സംഘടനയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും , തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാകുന്നു, ജോലി ചെയ്യാതെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നേടുന്നു, എഴുതാത്ത പരീക്ഷ പാസാകുന്നു, ബി.കോം ജയിക്കാതെ എം.കോമിനു പഠിക്കാനാകുമെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എണ്ണാമെങ്കിൽ എണ്ണിക്കോ,വ്യാജം വ്യാജം പിന്നാലെ.. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാകുന്നു, ജോലി ചെയ്യാതെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നേടുന്നു, എഴുതാത്ത പരീക്ഷ പാസാകുന്നു, ബി.കോം ജയിക്കാതെ എം.കോമിനു പഠിക്കുന്നു…നിങ്ങൾക്ക് ഈ സംഘടനയെ കുറിച്ച് ഒരു ചുക്കും അറിയില്ല.- എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .
Comments