ഭുവനേശ്വർ: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി ഇന്ത്യ. ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ഇന്ത്യ കീരിടം സ്വന്തമാക്കിയത്. 46-ാം മിനിറ്റിൽ ക്യാപ്റ്റൻ ഛേത്രിയും 66-ാം മിനിറ്റിൽ ലാല്യൻസ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്.
രാജ്യാന്തര കരിയറിൽ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്തെ മത്സരത്തിലെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയിൽ പിന്നോട്ട് പോയെങ്കിലും അവസാന 45 മിനിറ്റിലെ തകർപ്പൻ പ്രകടനം ഇഗോർ സ്റ്റിമാക്കിന്റെ കുട്ടികൾക്ക് കപ്പ് സമ്മാനിച്ചു. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്.
രണ്ടാം പകുതിയിലാണ് ഇന്തയ രണ്ട് ഗോളും നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യയ്ക്ക് തന്നെയായിരുന്നു മുൻതൂക്കം. എന്നാൽ രണ്ടാം പകുതിയിൽ ടീം ആക്രമണം കടുപ്പിച്ചു. ഇതിന് വൈകാതെ ഫലം കാണുകയും ചെയ്തു. രണ്ടാം പകുതിയുടെ ആദ്യമിനിറ്റിൽ തന്നെ ഇന്ത്യ ലീഡ് പിടിച്ചു. ഛാങ്തെയുടെ പാസിൽ നിന്നായിരുന്നു ഗോൾ വന്നത്. നായകൻ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. 66-ാം മിനിറ്റിൽ ഛാങ്തെ ഇന്ത്യയുടെ ലീഡ് ഉയർത്തുകയും ചെയ്തു. മഹേഷിന്റെ പാസ്സിൽ നിന്നാണ് ആ ഗോൾ വന്നത്. ഒരു ഗോൾ നേടുകയും ഒരു ഗോളിന് അവസരം ഒരുക്കുകയും ചെയ്ത ഛാങ്തെ തന്നെയാണ് കളിയിലെ കേമനായത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ് മധ്യനിരയിലും ആഷിഖ് കരുണിയൻ മുന്നേറ്റ നിരയിലും ഇന്ത്യക്കായി ഫൈനലിൽ കളിക്കളത്തിൽ ഇറങ്ങി.
Comments