തിരുവനന്തപുരം: മുൻ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം ദേശീയ പാതയിലായിരുന്നു ആപകടം നടന്നത്. കഴക്കൂട്ടം സ്വദേശി രതീഷി (38)നാണ് ഗുരുതരമായി പരിക്കേറ്റത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് എംഎം മണിയുടെ ഔദ്യോഗിക വാഹനം രതീഷിനെ ഇടിച്ചത്. പരിക്കേറ്റ് റോഡിൽ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്.
അപകടത്തിൽപ്പെട്ട മണിയുടെ കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.















