മുംബൈ: ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ യുവതിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ ഷൊയബ്, ഇർഫാൻ സയിദ് എന്നിവരാണ് അറസ്റ്റിലായത്.
പരിശോധനയുടെ ഭാഗമായി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിന് തുടർന്ന് ഇവരുടെ ഭർത്താവിന് സംശയം തോന്നി. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിക്ക് നേരെയുണ്ടായ അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ പ്രകോപിതനായ യുവാവ് ആശുപത്രിയിൽ ബഹളം വെയ്‌ക്കുയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
യുവതിക്കുനേരെ അതിക്രമം കാണിച്ചതിന് പിന്നാലെ യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ആശുപത്രി ഉടമയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. അന്വേഷണത്തിൽ വ്യാജ ഡോക്ടറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും വ്യക്തമായി. ആശുപത്രി ഉടമ ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉദ്യോഗഗസ്ഥർ വ്യക്തമാക്കി.
















Comments