ന്യൂഡൽഹി: റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രവി സിൻഹയെ കേന്ദ്രസർക്കാർ നിയമിച്ചു. 1988 ഐ.പി.എസ് ബാച്ച് ഛത്തീസ്ഗഢ് കേഡറിലെ ഉദ്യോഗസ്ഥനാണ് രവി സിൻഹ. നിലവിൽ ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സ്‌പെഷ്യൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ്.
അടുത്ത രണ്ട് വർഷത്തേക്കാണ് രവി സിൻഹയ്‌ക്ക് നിയമനം. സമന്ത് കുമാർ ഗോയലിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് രവി സിൻഹയെ പുതിയ തലവനായി നിയമിച്ചത്.
2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്.
ജൂൺ 30 ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.















