സീതയായി ആർആർആറിൽ കണ്ടതിന് ശേഷം താൻ ആലിയ ഭട്ടിന്റെ ആരാധികയായെന്ന് ഹോളിവുഡ് താരം ഗാൽ ഗാഡറ്റ്. ആലിയ ബട്ടിന്റെ ഹോളിവുഡിലേയ്‌ക്കുള്ള അരങ്ങേറ്റ ചിത്രമായ ‘ഹാർട്ട് ഓഫ് സ്റ്റോണിൽ ഗാൽ ഗാഡറ്റാണ് മുഖ്യവേഷത്തിൽ എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ‘ഹാർട്ട് ഓഫ് സ്റ്റോൺ സ്‌പൈ-ആക്ഷൻ ത്രില്ലറാണ്. സിനിമയിൽ പ്രതിനായികയായാണ് ആലിയ ഭട്ട് വേഷമിടുന്നത്.
സിനിമയിൽ പ്രതിനായിക കഥാപാത്രം ചെയ്യാനായി പുതുമയുള്ള, ഒരാളെ തങ്ങൾ തേടുകയായിരുന്നുവെന്നും ആലിയ ശരിയായ ചോയ്‌സ് ആയിരുന്നുവെന്നും നടി പറഞ്ഞു.
ബ്രസീലിൽ നിന്നും പുറത്തിറക്കിയ ട്രെയിലർ അന്താരാഷ്‌ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാൽ ഗാഡറ്റ് അവതരിപ്പിക്കുന്നത് സീക്രട്ട് ഏജന്റ് ആയ റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയാണ്.
ദ ഹാർട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു വസ്തുവിനുവേണ്ടി ഇരു വിഭാഗങ്ങൾ തമ്മിൽ നടത്തുന്ന സംഘർമാണ് സിനിമയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഹാർട്ട് മോഷ്ടിക്കാനെത്തുന്ന കഥാപാത്രമാണ് ആലിയയുടേത്.
Comments