ഭോപ്പാൽ ; ഭോപ്പാലിൽ ഇസ്ലാം മതം സ്വീകരിക്കാനായി ഹിന്ദു യുവാവിനെ ക്രൂരമായി മർദിച്ച സംഭവം വിവാദമാകുന്നു. കേസിൽ പ്രതികളായ മുസ്ലീം മതമൗലികവാദികളുടെ വീടുകൾ ശിവരാജ് സിംഗ് സർക്കാർ പൊളിച്ചു നീക്കി .പ്രതികളായ ഫൈസാൻ ഖാൻ, സമീർ ഖാൻ, സലാവുദ്ദീൻ എന്ന സാഹിൽ എന്നിവരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരമാണ് അറസ്റ്റ് ചെയ്തത് .
24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉറപ്പ് നൽകിയിരുന്നു . അതിനു പിന്നാലെയാണ് ആറു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയത് . ‘ അത്തരം വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയുള്ള, അത്തരം വിദ്വേഷകരമായ ചിന്താഗതിയുള്ള ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ‘ നരോത്തം മിശ്ര പറഞ്ഞു .
ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷനിലെ ജീവനക്കാരാണ് പ്രതികളുടെ വീടുകൾ പൊളിച്ച് മാറ്റിയത് . മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ കർശന നടപടിക്ക് നിർദേശം നൽകിയത്. ഭോപ്പാൽ സ്വദേശിയായ വിജയ് രാമചന്ദനിയെ ആയിരുന്നു പ്രതികൾ ക്രൂരമായി മർദ്ദിച്ചത് . ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ, അഞ്ച് പ്രതികൾ യുവാവിനെ നായയെപ്പോലെ മുട്ടുകുത്തി വീഴ്ത്തിയ ശേഷം കഴുത്തിൽ കുരുക്ക് കെട്ടുന്നതും , പട്ടിയെപ്പോലെ കുരയ്ക്കാനും മാപ്പ് ചോദിക്കാനും നിർബന്ധിക്കുന്നതും കാണാം . പ്രതികൾ യുവാവിന്റെ അമ്മയെയും സഹോദരിയെയും അസഭ്യം പറയുകയും ചെയ്തു .
മാപ്പ് ചോദിക്കുമ്പോൾ നായയെപ്പോലെ കുരയ്ക്കാൻ അവർ വിജയിനോട് ആവശ്യപ്പെടുകയും ചെയ്തു.സാഹിൽ എന്നയാളുടെ നേതൃത്വത്തിലുള്ള പ്രതികൾ മയക്കുമരുന്ന് കഴിക്കാനും മാംസം കഴിക്കാനും ഇസ്ലാം മതം സ്വീകരിക്കാനും നിർബന്ധിച്ചുവെന്ന് വിജയിന്റെ കുടുംബം വ്യക്തമാക്കി .
Comments