ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ 65-ാം ജന്മദിനത്തിൽ’ജ്ഞാനത്തിന്റെയും പ്രതാപത്തിന്റെയും വിളക്കാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു’പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാഷ്‌ട്രപതിയ്‌ക്ക് ആശംസകൾ നേർന്നത്.
‘നമ്മുടെ രാഷ്‌ട്രത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയുടെ വിളക്കാണ് രാഷ്‌ട്രപതി. രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടിയുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. രാഷ്‌ട്രപതിയുടെ രാജ്യത്തിനായുള്ള സമർപ്പണബോധം നമ്മെ പ്രചോദിപ്പിക്കുന്നു. രാഷ്‌ട്രപതിയ്‌ക്ക് ആരോഗ്യവും ദീർഘായുസും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
1958 ജൂൺ 20-ന് ഒഡീഷയിലെ റൈരംഗ്പൂർ ഗ്രാമത്തിലാണ് അവർ ജനിച്ചത്. ദ്രൗപതി മുർമു 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒഡീഷയിലെ അംഗമായും അവർ സേവനമനുഷ്ഠിച്ചിരുന്നു. 2000 മുതൽ 2004 വരെ ഒഡീഷ സർക്കാരിൽ സഹമന്ത്രിയായിരുന്നു. 2022-ൽ ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിഭാ പാട്ടീലിന് ശേഷം ഉയർന്ന പദവിയിലേക്ക് നിയമിതയായ രണ്ടാമത്തെ വനിതയാണ് ദ്രൗപതി മുർമു.
Comments