അഹമ്മദാബാദ്: അഹമ്മദാബാദിൽ പുതുതായി നിർമ്മിച്ച പാർക്ക് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂ റാണിപ്പിൽ അംദവാദ് മുനിസിപ്പൽ കോർപ്പറേഷൻ നിർമ്മിച്ച പാർക്കാണ് അമിത് ഷാ ഉദ്ഘാടനം ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
ഒരു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ ആഭ്യന്തരമന്ത്രി അഹമ്മദാബാദ് നഗരത്തിലെ 146-ാമത് രഥയാത്രയ്ക്ക് മുന്നോടിയായി ജമാൽപൂരിലെ ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന ‘മംഗള ആരതി’യിൽ പങ്കെടുത്തു. അഹമ്മദാബാദിലെ റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനവും അഹമ്മദാബാദിലെ ബാവ്ല പ്രദേശത്തെ ത്രിമൂർത്തി ആശുപത്രിയുടെ ഭൂമി പൂജയിലും കൂടാതെ നിരവധി പൊതു പരിപാടിയിലും അമിത് ഷാ പങ്കെടുക്കും.
Comments