ബെംഗളുരു: സ്മാർട്ട്ഫോണുകൾ വില്‍പ്പനയില്‍ മാന്ദ്യം ഉണ്ടെങ്കിലും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബ്രാന്‍ഡുകള്‍ ഈ വർഷം നിരവധി പുതിയ വേർഷനുകൾ പുറത്തിറക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി , സാംസങ്, ഷവോമി എന്നിവയില്‍ നിന്നുള്ള വലിയ ലോഞ്ചുകള്‍ ഉണ്ടായിരുന്നു. നത്തിങ്, മോട്ടറോള എന്നിവയുള്‍പ്പെടെയുള്ള പ്രധാന കമ്പനികള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാനും സാാധ്യതയുണ്ട്.
ഈ വർഷം പുറത്തിറങ്ങാൻ സാധ്യതയുള്ള ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം
സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5
സാംസങ് കമ്പനിയുടെ അടുത്ത ഫോണായ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5 ഉടൻ പുറത്തിറങ്ങും. ജൂലൈ അവസാനം നടക്കുന്ന ഗാലക്സി ഇസഡ് ഫോള്‍ഡ് 5 എന്ന് വിളിക്കപ്പെടുന്ന സാംസങ്ങിന്റെ അടുത്ത ഫോള്‍ഡബിള്‍, ഗാലക്സി ഇസഡ് ഫോള്‍ഡ് 4-ന്റെ ഒരു ചെറിയ അപ്ഡേറ്റായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഗാലക്സി ഇസഡ് ഫോള്‍ഡിന്റെ പുതിയ പതിപ്പിന് പരിഷ്കരണങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിവൈസിന്റെ കനം കുറയ്‌ക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത ഹിംഗാണ് ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. നവീകരിച്ച അമോല്‍ഡ് സ്‌ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 SoC, മെച്ചപ്പെട്ട അണ്ടര്‍-ഡിസ്പ്ലേ സെല്‍ഫി ക്യാമറ എന്നിവ മറ്റ് മെച്ചപ്പെടുത്തലുകളില്‍ ഉള്‍പ്പെടുന്നുണ്ട്.
സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 5
സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 5 2023ല്‍ സാംസങ്ങിന്റെ ക്ലാംഷെല്‍-സ്‌റ്റൈല്‍ മടക്കാവുന്ന സ്റ്റെലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, Galaxy Z Flip 5 ന് ഒരു വലിയ കവര്‍ ഡിസ്പ്ലേ ഉണ്ടാകാനും സാധ്യതയുണ്ട്. കുറഞ്ഞത് 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ഫ്‌ലിപ്പ്-സ്‌റ്റൈല്‍ മടക്കാവുന്ന ഫോണുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്.
നത്തിങ് ഫോണ്‍ (2)
ഇന്ത്യയിൽ അടുത്ത് ലോഞ്ച് ചെയ്യാൻ പോകുന്ന ഫോണാണ് നത്തിങ് ഫോണ്‍ (2). ഇത് സ്‌നാപ്പ് ഡ്രാഗണ്‍ 8+ Gen 1 SoC ആണ് നല്‍കുന്നത് എന്ന് സ്ഥിരീകരിച്ചു. ഫോണ്‍ (2) നതിംഗ് ഒഎസ് (2) ബൂട്ട് ചെയ്യുമെന്നും പിന്നില്‍ മെച്ചപ്പെട്ട ഗ്ലിഫ് ലൈറ്റിംഗ് പാക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സ്മാര്‍ട്ട്ഫോണിന് പിന്നില്‍ പുതിയതും മെച്ചപ്പെടുത്തിയതുമായ ഡ്യുവല്‍ ക്യാമറ സിസ്റ്റം പായ്‌ക്ക് ചെയ്യുമെന്നും സൂചനകളുണ്ട്.
മോട്ടോറോള റേസര്‍ 40 സീരീസ്
മോട്ടോറോള റേസര്‍ 40 സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. ഉപകരണങ്ങള്‍ ആമസോണില്‍ മാത്രമാകും ലഭിക്കുന്നത്. മോട്ടറോളയില്‍ നിന്ന് മടക്കാവുന്ന ഈ രണ്ട് മോഡലുകളും ഒരു പുതിയ രൂപകല്‍പ്പനയോടെയാണ് പുറത്ത് വരുന്നത്. കൂടാതെ വിലകൂടിയ റേസര്‍ 40 അള്‍ട്രാ ഏറ്റവും വലിയ 3.6-ഇഞ്ച് പോള്‍ഇഡി കവര്‍ ഡിസ്പ്ലേയും ഒരു ഫ്‌ലിപ്പ്-സ്‌റ്റൈല്‍ ഫോള്‍ഡബിളില്‍ പായ്‌ക്ക് ചെയ്യുന്നു. മാത്രമല്ല ഇത് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫ്‌ലിപ്പ് ഫോണാണെന്നാണ് പറയുന്നത്.
















Comments