ന്യൂയോർക്ക്: ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. 9-ാമത് അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് നടന്ന യോഗ സെഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ചു. യോഗയുടെ ഉത്ഭവം ഇന്ത്യയിലാണെന്നും ഭാരതത്തിന്റെ പാരമ്പര്യമാണ് യോഗയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ യോഗയ്‌ക്കായി ഒത്തുചേരുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യുഎൻ ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തത്.
‘മുഴുവൻ മനുഷ്യരാശിയുടെയും സംഗമസ്ഥാനത്താണ് നമ്മൾ ഒത്തുകൂടിയത്. നിങ്ങളെ എല്ലാവരെയും കണ്ടതിൽ സന്തോഷമുണ്ട്. യോഗ സെഷനിൽ പങ്കെടുക്കാൻ വന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. യോഗയുടെ ഉത്ഭവം ഭാരത്തിലാണ്. ഭാരതത്തിന്റെ പാരമ്പര്യമാണ് യോഗ. പകർപ്പവകാശം, പേറ്റന്റുകൾ എന്നിവയിൽ നിന്നെല്ലാം മുക്തമാണ് യോഗ’.
‘പ്രായം, ലിംഗഭേദം, ഫിറ്റ്നസ് നില എന്നിവയൊന്നും യോഗയ്ക്ക് ബാധകമല്ല. യോഗ സാർവത്രികമാണ്. യോഗ എന്നാൽ ഒന്നിക്കുക എന്നാണ്. എല്ലാ രാജ്യത്ത് നിന്നുള്ളവരും ഇന്നിവിടെ എത്തിയിട്ടുണ്ട്. ആരോഗ്യമുള്ളവരായിരിക്കാൻ മാത്രമല്ല, മറ്റുള്ളവരോട് ദയാപൂർവം പെരുമാറാനും യോഗ നമ്മളെ പ്രാപ്തമാക്കുന്നു’ എന്നും നരേന്ദ്രമോദി പറഞ്ഞു.
















Comments