വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് പ്രമുഖ ഇംഗ്ലീഷ് ഗായിക മേരി മിൽബെൻ. ബൃഹത്തായ ബഹുമതിയാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസാബ കൊറോസി, റിച്ചാർഡ് ഗെർ, എൻവൈസി മേയർ എറിക് ആഡംസ്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എന്നിവരോടൊപ്പം യോഗാ സെഷനിൽ പങ്കെടുക്കാനായത് അഭിമാനമാണെന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്.
https://twitter.com/MaryMillben/status/1671659966216667137?s=20
ലോകം ഉറ്റുനോക്കുന്ന യോഗാദിനത്തിൽ പ്രധാനമന്ത്രി അമേരിക്കയിലെത്തിയതിലും മിൽബെൻ സന്തോഷം പ്രകടിപ്പിച്ചു. 23-ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ സമൂഹം അവതരിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മിൽബെൻ പറഞ്ഞു. സംഗീത നിശയ്‌ക്കായി താൻ കാത്തിരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
https://twitter.com/DDNewslive/status/1671537141690630146?s=20
പ്രശസ്ത ആഫ്രിക്കൻ-അമേരിക്കൻ ഗായികയാണ് മേരി മിൽബെൻ. ദേശീയ ഗാനവും ഓം ജയ് ജഗദീഷ് ഹരേ എന്നിവ ആലപിച്ചതിലൂടെയാണ് മിൽബെൻ ഇന്ത്യക്കാർക്കിടയിൽ പ്രശസ്തയായത്. കേന്ദ്ര സർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ക്ഷണപ്രകാരം അവർ 2022 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു മിൽബെൻ. വ്യത്യസ്തയാർന്ന സംഗീത പരിപാടിയാണ് അന്ന് മിൽബെൻ അവതരിപ്പിച്ചത്.
















Comments